‘ചൈനീസ് ആപ്പിള്‍’ മോട്ടോറോളയ്ക്ക് ഭീഷണി; മോട്ടോ -ജിയ്ക്ക് 2000 രൂപ കുറച്ചു!

Last Modified വ്യാഴം, 31 ജൂലൈ 2014 (12:34 IST)
ചൈനയുടെ ആപ്പിള്‍ ഫോണെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കുറഞ്ഞ ദിവസം കൊണ്ട് വിപണി പിടിച്ചത് മറ്റ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഞെട്ടലോടെയാണ് കാണുന്നത്. സംഭവം ഏറ്റവുമധികം ബാധിച്ചത് ഫ്ലിപ്പ്‌കാര്‍ട്ടിലെ താരമായിരുന്ന മോട്ടോ ജിയെയാണ്. എന്നാല്‍ ഏറ്റുമുട്ടാന്‍ തന്നെയാണ് മോട്ടോറോളയുടെ തീരുമാനം

ഇതിന്റെ ഭാഗമായി മോട്ടോ- ജിയ്ക്ക് 2000 രൂപ വരെയാണ് വില കുറച്ചത്. മോട്ടോ-ജിയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് പാര്‍ട്ണറായ ഫ്ലിപ്പ്‌കാര്‍ട്ട് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഓഫര്‍ പരിമിതകാലത്തേക്കു മാത്രമാണ്.

ഇതോടെ 8 ജിബിയുടെ മോട്ടോ-ജി 10,499 രൂപയ്ക്കും 16 ജിബിയുടെ ഫോണ്‍ 11,999 രൂപയ്ക്കും ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :