മോട്ടറോള ഗൂഗിളില്‍നിന്നും ലെനോവയ്ക്ക്- 2.9 ബില്യണ്‍

WEBDUNIA|
PRO
സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ മോട്ടറോളയെ 291 കോടി ഡോളറിന് ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വില്‍ക്കുന്നു.

രണ്ടുവര്‍ഷം മുമ്പ് 1250 കോടി ഡോളര്‍ നല്‍കി ഗൂഗിള്‍ ഏറ്റെടുത്ത മോട്ടറോളയെ കുറഞ്ഞതുകയ്ക്ക് ലെനോവക്ക് നല്‍കുന്നത് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.

മോട്ടറോളയെ കൈമാറുമെങ്കിലും കമ്പനിയുടെ പക്കലുണ്ടായിരുന്നപേറ്റന്റുകള്‍ ഗൂഗിള്‍ തന്നെ സൂക്ഷിക്കും. മോട്ടറോളയെ സ്വന്തമാക്കുന്നതോടെ സാംസങും ആപ്പിളും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായി ലെനോവ മാറുമെന്നും വിവിധവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യൂന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :