സ്ഥിരമായി വാട്ട്സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണിയാണ് കിട്ടുക !

വാട്‌സ്ആപ്പ് വീഡിയോ കോളിങ്ങിലെ ചതിക്കുഴികള്‍ ഇങ്ങനെ തിരിച്ചറിയാം

whatsapp video call ,  whatsapp ,  video call ,  വാട്ട്സാപ്പ് ,  വീഡിയോ കോളിങ്ങ്
സജിത്ത്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (10:45 IST)
നമ്മള്‍ നടത്തുന്ന വാട്ട്സാപ്പ് ചാറ്റുകളെല്ലാം അതേപടി ഒരു കൂട്ടുകാരന്‍ പറയുന്നത് നമുക്ക് ആലോചിക്കാന്‍ പോലും പറ്റുമോ ?. ഭര്‍ത്താവിന്റെ ചാറ്റുകള്‍ ഭാര്യയും ഭാര്യയുടെ ചാറ്റിങ് ഭര്‍ത്താവും ഇത്തരത്തില്‍ മോണിറ്റര്‍ ചെയ്ത സംഭവങ്ങള്‍ നിരവധിയ്യാണ്. നിങ്ങളോട് വളരെയടുത്ത് ഇടപഴകുന്ന പുറത്തു നിന്നുള്ള ഒരു വ്യക്തിയാണ് നിങ്ങളുടെ സ്വാകാര്യത ചോര്‍ത്തുന്നതെങ്കില്‍ അത് പല തരത്തിലും ദോഷകരമായി ബാധിച്ചേക്കാം.

വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യുന്ന വേളയില്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്‌സ് കാണാം. ഇതില്‍ ടച്ച് ചെയ്യുമ്പോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്ട്സാപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് അപ്പോള്‍ വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് വെബ് ഡിസേബിള്‍ഡ് ആണെന്നും ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും.

അതേസമയം , ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 12 എ.എം എന്നോ മറ്റോ ആണ് കാണിക്കുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് മറ്റാരോ മോണിറ്റര്‍ ചെയ്യുന്നുണ്ട്. അവസാനം അയാള്‍ നിങ്ങളെ നിരീക്ഷിച്ച സമയം അനുസരിച്ചാണ് ‘ലാസ്റ്റ് സീന്‍’ മാറിമാറി വരുക. ലാസ്റ്റ് ആക്റ്റീവ് ടുഡേ’ എന്ന് കാണുന്നുണ്ടെങ്കില്‍ ആരുടെ ഫോണിലാണ് നമ്മള്‍ കണക്റ്റഡ് ആയിരിക്കുന്നത് എന്ന് അറിയാന്‍ കഴിയില്ലെങ്കിലും ആരുമായെങ്കിലും കണക്റ്റഡാണോ എന്ന് അറിയാന്‍ സാധിക്കും.

ഇത്തരത്തിലാണ് കാണിക്കുന്നതെങ്കില്‍ ഏതോ കംപ്യൂട്ടറില്‍ നിങ്ങളുടെ വാട്ട്സാപ്പ് സിങ്കായിട്ടുണ്ടെന്നാണ് അര്‍ഥം. ആ കംപ്യൂട്ടര്‍ ആരാണോ ഉപയോഗിക്കുന്നത്, അവരുടെ നിരീക്ഷണത്തിലാണ് നിങ്ങളെന്നാണ്
അര്‍ത്ഥമാക്കുന്നത്‍. അങ്ങനെ കണ്ടാല്‍ വാട്‌സ്ആപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്‌സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യേണ്ടതും ആവശ്യമാണ്.

നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ആയിരുന്ന സമയത്ത് വാട്ട്സാപ്പ് വെബ് എടുത്ത് ക്യുആര്‍ കോഡ് മറ്റാരോ സ്‌കാന്‍ ചെയ്യുകയും കംപ്യൂട്ടറില്‍ വാട്ട്സാപ്പ് വെബ് ആക്റ്റിവേറ്റ് ആക്കിയതുമായിരിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ വാട്ട്സ് സ്‌കാന്‍ എന്ന അപകടകാരിയായ ഒരു ആപ്ലിക്കേഷനുണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആര്‍ക്കും ചോര്‍ത്താന്‍ കംപ്യൂട്ടര്‍ പോലും ആവശ്യമില്ല. ഫോണ്‍ മാത്രം മതിയെന്നതാണ് വസ്തുത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
അലര്‍ജി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളിലും ഈ ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം
കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് ...

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!
ആംപ്രിയയിലെ ജയിലിലെ തടവുകാരനാണ് ആദ്യമായി ഇത് സംബന്ധിച്ചു അവകാശം ലഭിച്ചത്.

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ ...

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ
രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്