അവളുടെ പേര് ‘ഹയ’, തല്ലിപ്പഠിപ്പിക്കാന്‍ കാരണം ഇതാണ്; കോഹ്‌ലിക്കും യുവിക്കും എന്തറിയാം ? - വിശദീകരണവുമായി വീട്ടുകാര്‍

അവളുടെ പേര് ‘ഹയ’, തല്ലിപ്പഠിപ്പിക്കാന്‍ കാരണം ഇതാണ്; കോഹ്‌ലിക്കും യുവിക്കും എന്തറിയാം ? - വിശദീകരണവുമായി വീട്ടുകാര്‍

  Haya family , crying kid , Haya , team india , video , facebook , social media , വിഡിയോ , വിരാട് കോഹ്‌ലി , യുവരാജ് സിംഗ് , ഹയ , സോഷ്യല്‍ മീഡിയ , ടോഷി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (17:50 IST)
അമ്മ ഭീഷണിപ്പെടുത്തി കണക്കു പഠിപ്പിക്കുമ്പോൾ തൊഴുകൈകളോടെ കരുണയ്ക്കായി കേഴുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് ആരും മറന്നിട്ടുണ്ടാകില്ല. പഠിക്കുന്നതിനിടെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് അടിക്കരുതെന്ന് അമ്മയോട് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും യുവരാജ് സിംഗും കുട്ടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെ ഈ കുട്ടിയും
ക്രൂരയായ ഈ അമ്മ ആരാണെന്നുമുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ശക്തമായി. കണക്ക് തെറ്റിക്കുമ്പോള്‍ കരയുന്ന കുഞ്ഞിന്റെ കവിളില്‍ അടിക്കുന്ന അമ്മയെ ആണ് എല്ലാവരും കുറ്റം പറഞ്ഞത്.

അന്വേഷണത്തിനൊടുവില്‍ അമ്മയും കുഞ്ഞും ആരാണെന്ന് വ്യക്തമായിരിക്കുകയാണ്. ഗായകരും സംഗീത സംവിധായകരുമായ ഷാരിബ്, ടോഷി എന്നിവരുടെ അനന്തിരവള്‍ ആണെന്നാണ് ഇപ്പോള്‍ വ്യക്തമായത്. ടോഷിയുട‌െ ഇളയ സഹോദരിയുടെ മൂന്നുവയസുകാരിയായ് മകള്‍ ആണ് വീഡിയോയിലുള്ള കുട്ടി.

സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ടോഷി രംഗത്തെത്തി. “ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിനു വേണ്ടി തയ്യാറാക്കിയതാണ് കുട്ടിയുടെ ദൃശ്യം. ഈ വീഡിയോ എങ്ങനെയാണ് പുറത്തു പോയതെന്ന് അറിയില്ല. എപ്പോഴും കളിക്കാന്‍ മാത്രം ഇഷ്‌ടപ്പെടുന്നവളാണ് അവള്‍. അവളുടെ സ്വഭാവ രീതി എങ്ങനെയാണെന്ന് കോഹ്‌ലിക്കും ധവാനും അറിയില്ല. കുഞ്ഞിന്റെ ഇഷ്‌ടം മാത്രം നോക്കിയാല്‍ പഠനം നടക്കില്ലെന്നും”- ടോഷി വ്യക്തമാക്കി.

ഹയയുടെ വാശി കാണിക്കാനാണ് വിഡിയോ ഗ്രൂപ്പിൽ ഇട്ടത്. സഹോദരനും ഭർത്താവിനും വേണ്ടിയാണ് അവളുടെ അമ്മ വീഡിയോ എടുത്ത് ഗ്രൂപ്പിലിട്ടത്. മകൾ ഭയങ്കര കുറുമ്പിയാണെന്നു കാണിക്കാനായിരുന്നു ഹയയുടെ അമ്മ ദൃശ്യം എടുത്തത്.
അമ്മയെ അനുസരിക്കാത്തെ തുടര്‍ച്ചയായി കരഞ്ഞാന്‍ കളിക്കാന്‍ വിടുമെന്ന് അവള്‍ക്കറിയാമെന്നും ടോഷി പറഞ്ഞു.

എല്ലാ വീടുകളിലും കുട്ടികള്‍ ഉണ്ടെങ്കിലും ഹയ അവരേപ്പോലെ അല്ല. എപ്പോളും വാശി കൂടുതലാണ്. ഇങ്ങനെ കരഞ്ഞു എന്നതുകൊണ്ടു മാത്രം അവരെ പഠിപ്പിക്കാതിരിക്കാനാവില്ല. അതൊരു അമ്മയുടെ ഉത്തരവാദിത്തമാണ്. എങ്കിലും ഞങ്ങൾക്കേറെ പ്രിയപ്പെട്ടവളാണ്. ഒമ്പതു മാസം കൊണ്ടു നടന്ന് അവളെ പ്രസവിച്ചവളല്ലേ ആ അമ്മയെന്നും ടോഷി ചോദിക്കുന്നു.

അതേസമയം, ടോഷിയുടെ വാക്കുകളെ തള്ളി നിരവധി പേര്‍ രംഗത്തെത്തി. കുഞ്ഞിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒന്നാലോചിക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :