ഇനി ചാറ്റുകൾ ലോക്ക് ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

അഭിറാം മനോഹർ|
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്പ്‌ളിക്കേഷനാണ് വാട്ട്‌സാപ്പ്. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിനായി ആപ്പ് നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക പതിവാണ്. ഇപ്പോഴിതാ ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എളുപ്പത്തില്‍ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ചാറ്റ് ഇന്‍ഫോ സ്‌ക്രീനില്‍ നിന്ന് തന്നെ ചാറ്റുകള്‍ ഇതോടെ ലോക്ക് ചെയ്യാനാകും. നേരത്തെ ചാറ്റ് ഇന്‍ഫോ സെക്ഷന്‍ ഓപ്പണ്‍ ചെയ്‌തെങ്കില്‍ മാത്രമെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :