ഐഫോൺ 15 സി പോർട്ടുകളിൽ ആൻഡ്രോയിഡ് ചാർജിങ് കേബിളുകൾ ഉപയോഗിക്കരുത്, ചൈനയിൽ നിന്നും മുന്നറിയിപ്പ്

iphone 15
iphone 15
അഭിറാം മനോഹർ| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (19:17 IST)
പുതിയ ഐഫോണ്‍ 15 സീരീസ് പുറത്തിറങ്ങിയപ്പോള്‍ അതിലെ ഏറ്റവും വലിയ മാറ്റമായിരുന്നു അതുവരെ ആപ്പിള്‍ പിന്തുടര്‍ന്ന ചാര്‍ജിങ് പോര്‍ട്ടിന് പകരം യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുടെ വരവ്. സി ടൈപ്പ് ചാര്‍ജര്‍ വരുമ്പോള്‍ ആപ്പിള്‍ ചാര്‍ജ് ചെയ്യുന്നതിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ചാര്‍ജര്‍ മതിയെന്നാണ് പൊതുവെ ആളുകള്‍ കരുതുന്നത്. എന്നാല്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുള്ള റ്റൈപ്പ് സി ചാര്‍ജര്‍ കേബിള്‍ ആന്‍ഡ്രോയ്ഡ് ചാര്‍ജറുകളില്‍ നിന്ന് വ്യത്യസ്തമാണ്.

അതിനാല്‍ തന്നെ ഐഫോണ്‍ 15 സീരീസിലെ സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിങ് കേബിളുകള്‍ ഉപയോഗിക്കുന്നതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചൈനയിലെ ആപ്പിള്‍ സ്‌റ്റോറുകള്‍. ആന്‍ഡ്രോയിഡ് കേബിളുകള്‍ ഉപയോഗിക്കുമ്പോള്‍ ഐഫോണ്‍ മോഡലുകള്‍ ചൂടാകുന്നതായി വലിയ പരാതിയാണ് ചൈനയില്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആന്‍ഡ്രോയിഡ് ചാര്‍ജറുകള്‍ ഒഴിവാക്കാന്‍ ചൈനയിലെ ആപ്പിള്‍ സ്‌റ്റോറുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്റര്‍ഫേസുകളുടെ പിന്‍ ക്രമീകരണത്തിലെ മാറ്റമാണ് ഇതിന് കാരണം. ആന്‍ഡ്രോയ്ഡ് കേബിളുകളിലെ സിംഗിള്‍ വരി 9 പിന്‍, സിംഗിള്‍ വരി 11 പിന്‍ കണക്ടറുകള്‍ അമിത ചൂടാക്കല്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ചാര്‍ജിങ് കേബിളുകളേക്കാര്‍ വില കൂടുതലാണ് ആപ്പിളിന്റെ ചാര്‍ജിങ് കേബിളുകള്‍ക്ക്. ആന്‍ഡ്രോയ്ഡ് കേബിളുകള്‍ ഉപയോഗിച്ചും ഐഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പലരെയും ആന്‍ഡ്രോയ്ഡ് കേബിളുകള്‍ തന്നെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :