അയച്ച സന്ദേശം എഡിറ്റ് ചെയ്യാം, പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (21:10 IST)
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിങ് സംവിധാനങ്ങളിലൊന്നാണ് വാട്ട്സാപ്പ്. മറ്റ് സമാനമായ ആപ്പുകളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറിയ പങ്കും ഉപയോഗിക്കുന്നത് വാട്ട്സാപ്പാണ്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് പുതിയ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

എഡിറ്റിങ് ഫീച്ചറാണ് കമ്പനി പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ നിങ്ങൾ അയച്ച സന്ദേശത്തിൽ പിഴവുകളോ അക്ഷരതെറ്റോ ഉണ്ടെങ്കിൽ അത് എഡിറ്റ് ചെയ്യനാകും. നിശ്ചിത സമയത്തേക്ക് മാത്രമെ സന്ദേശം എഡിറ്റ് ചെയ്യാനാകു. 15 മീനിറ്റ് ആയിരിക്കും ഇതിനായി അനുവദിക്കുക.

വാട്ട്‌സ്ആപ്പ് ബീറ്റ 2.22.22.14 ഇത് ബീറ്റയില്‍ എത്തുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. ഈ ഫീച്ചറിൽ ചില സംശയങ്ങൾ ഇപ്പോഴും ഉണ്ട്. ഇത്തരത്തിൽ എഡിറ്റ് ചെയ്ത സന്ദേശത്തിൽ എഡിറ്റിഗ് ഹിസ്റ്ററി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :