ഫെയ്സ്ബുക്കിൻ്റെ മാതൃകമ്പനി മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (20:45 IST)
ഫെയ്സ്ബുക്കിൻ്റെ മാതൃക്കമ്പനിയായ യുഎസ് ടെക്ക് ഭീമൻ മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. രാജ്യത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന സംഘടനയാണ് മെറ്റയെ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

നേരത്തെ യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവര സ്രോതസുകൾക്കും എതിരെ ഫെയ്‌സ്ബുക്ക് സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് റഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സിയായ റോസ്‌കോമാട്സര്‍ ഫെയ്‌സ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :