വാട്ട്സ്ആപ്പിന് ഭീഷണി ഉയര്‍ത്താന്‍ തകര്‍പ്പന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ ‍‘അലോ’ !

വാട്‌സ്ആപ്പിന് സമാനമായി ഫോണ്‍ നമ്പര്‍ അധിഷ്ഠിത ചാറ്റ് മെസഞ്ചര്‍ ‘അലോ’യുമായി ഗൂഗിള്‍

whatsapp, google, allo, chat messenger വാട്ട്സ്ആപ്പ്, ഗൂഗിള്, അലോ, ചാറ്റ് മെസഞ്ചര്‍
സജിത്ത്| Last Updated: ബുധന്‍, 24 ഓഗസ്റ്റ് 2016 (15:17 IST)
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ചാറ്റിംഗ് ആപ്പ് ആയ വാട്ട്സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തി ഗൂഗിള്‍. വാട്‌സ്ആപ്പിന് സമാനമായി ഫോണ്‍ നമ്പര്‍ അധിഷ്ഠിത ചാറ്റ് മെസഞ്ചര്‍ ‘അലോ’യുമായിട്ടാണ് ഗൂഗിള്‍ എത്തുന്നത്.

വളരെ സിംപിളായ ഇന്‍റര്‍ഫേസാണ് ഈ ആപ്പിനെ ശ്രദ്ധേയമാക്കുന്നത്. വോയ്‌സ് മെസേജ്, സ്മാര്‍ട്ട് റിപ്ലേ, വിസ്പര്‍, ഷൗട്ട്, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് ‘അലോ’എത്തുന്നത്. ഫോട്ടോകള്‍, വീഡിയോകള്‍, ലൊക്കേഷന്‍ എന്നിവ അതിവേഗം കൈമാറാനും ഇതില്‍ സൌകര്യമുണ്ട്.

അതുപോലെ യൂട്യൂബ് വീഡിയോ ഷെയര്‍ ചെയ്യുന്നതിനും ഫോട്ടോകള്‍ ആപ്പില്‍ വച്ച് തന്നെ എഡിറ്റ് ചെയ്യാനും സംഭാഷണങ്ങള്‍ തര്‍ജ്ജമ ചെയ്യാനും ഇഷ്ടമുള്ള മീഡിയാ പ്ലേയര്‍ ഉപയോഗിച്ച് വീഡിയോകള്‍ ആസ്വദിക്കാനും ഈ ആപ്പിലൂടെ സാധിക്കും.

സ്‌നാപ്പ്ചാറ്റില്‍ ഉള്ളത് പോലെ സംഭാഷണങ്ങള്‍ അപ്രത്യക്ഷമാകുമെന്നതാണ് മറ്റൊരു സവിശേഷത. ഫയലുകള്‍ കംപ്രസ് ചെയ്യാനുള്ള സംവിധാനവും ഈ ആപ്പില്‍ ലഭ്യമാണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ‘അലോ’യില്‍ ശബ്ദ സന്ദേശങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ മറുപടി നല്‍കാനും സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :