വാട്ട്സാപ്പിൽ ഇനി ഗ്രൂപ് കോൾ സംവിധാനവും

Sumeesh| Last Modified ചൊവ്വ, 31 ജൂലൈ 2018 (20:29 IST)
ന്യൂയോർക്ക്: വാട്ട്സാ‍പ്പിൽ ഇനി ഓഡിയോ വീഡിയോ സപ്പോർട്ടിൽ ഗ്രൂപ്പ് കോളുകൾ ചെയ്യാം. ഗ്രൂപ്പ് കോളുകൾക്കായി മാത്രം ആപ്പുകൾ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഇടമായി ഇതോടെ വാട്ട്സാപ്പ് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആ‍ാൻഡ്രോയിഡ് ഐ ഓ എസ് പ്ലാറ്റ്ഫോമുകളിൽ ഇതിനായുള്ള അപ്ഡേഷൻ വാട്ട്സാപ്പ് ഉടൻ ലഭ്യമാക്കും. ഒരേസമയം നാലു പേർക്ക് ഗ്രൂപ് കോൾ ചെയ്യാനാകുന്ന വിധത്തിലാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.

ഐ ഒ എസ് പ്ലാറ്റ്ഫോമിൽ ബീറ്റ വേർഷനായി നേരത്തെ തന്നെ പുതിയ സംവിധാനം നൽകിയിരുന്നു. സിഗ്നൽ കുറവുള്ള ഇടങ്ങളിലും സുഗമമായി ഗ്രൂപ് കോൾ ചെയ്യാവുന്ന തരത്തിലണ് പുതിയ സംവിധാനം രൂപകൽ‌പൻ ചെയ്തിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :