ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും നീക്കം ചെയ്തു, നയത്തിലും മാറ്റം വരും

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (09:36 IST)
കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെ കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ ഭൂരിഭാഗം അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്ത് ട്വിറ്റർ. 1,435 അക്കൗണ്ടുകളും മോദി കർഷകരെ കൂട്ടക്കൊല ചെയ്യുന്നു എന്ന ഹാഷ്‌ടാഗിലുള്ള ട്വീറ്റുകളും ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരം നീക്കം ചെയ്യണം എന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. 1,398 അക്കൗണ്ടുകൾ ഇതിനോടകം നീക്കം ചെയ്തു. എന്നാൽ സിപിഎം നേതാവ് മുഹമ്മദ് സലീമിന്റെയും കാരവാൻ മാസികയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടില്ല.

ട്വിറ്ററിന്റെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ മാറ്റം ഉണ്ടാകും എന്നും കമ്പനി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സാധിയ്ക്കില്ല എന്നായിരുന്നു നേരത്തെ ട്വിറ്റർ സ്വീകരിച്ച നിലപാട്. എന്നാൽ ഇതോടെ കേന്ദ്രം കടുത്ത നടപടികളിലേയ്ക്ക് നീങ്ങുകയായിരുന്നു. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊരു നിലപാടും അംഗീകരിയ്ക്കാനാകില്ല എന്നും നിയമലംഘനവുമായി മുന്നോട്ടുപോയാൽ ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ട്വിറ്റർ നിലപാട് മയപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :