വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 9 ജനുവരി 2020 (19:47 IST)
ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ എന്ന പുതിയ സംവിധാനം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ട്വിറ്റർ. പുതിയ ഫീച്ചർ കൊണ്ടുവരുന്നതിനായുള്ള ജോലികൾ അന്തിമ ഘട്ടത്തിലാണ്. ട്വിറ്ററിൽ തുറന്ന ചർച്ചകൾക്ക് അവസരം ഒരുക്കുന്ന സംവിധാനമായിരിക്കും ഗ്രൂപ്പ് കോൺവർസേഷൻ എന്ന പുതിയ ഫീച്ചർ
ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയുടെ ഭാഗമായാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കൂട്ടം ആളുകള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനും മറ്റുള്ളവര്‍ക്ക് ആ ചര്‍ച്ച വീക്ഷിക്കാനും അവസരമൊരുക്കുന്ന വെർച്വൽ ഡിസ്കഷൻ സ്പേസ് എന്ന നിലയിലാണ് പുതിയ ഫീച്ചറിനെ
ട്വിറ്റർ അവതരിപ്പിക്കുന്നത്.
ഗ്രൂപ്പ് കോൺവർസേഷൻ സംഘടിപ്പിക്കുന്നയാൾക്ക് ആ ചർച്ചയിൽ ആര്‍ക്കെല്ലാം പ്രതികരിക്കാം എന്ന നിശ്ചയിക്കാനാകും. മറ്റാര്‍ക്കും ട്വീറ്റിന് കീഴില്‍ പ്രതികരിക്കാനാവില്ല. പുതിയ ഫീച്ചർ ഈ വര്‍ഷം തന്നെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ട്വീറ്റിന് കീഴിൽ കമന്റ് ചെയ്യുന്നവരെ നിയന്ത്രിക്കാനായി മറ്റൊരു സംവിധാനവും ട്വിറ്റർ കൊണ്ടുവരുന്നുണ്ട്.