ബഹിഷ്കരിക്കാൻ ഉത്തരവിട്ടവരുടെ കണ്ണുതള്ളി, ദീപികയുടെ ട്വിറ്റർ ഫോളോവേഴ്സ് ഇരട്ടിയായി

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 9 ജനുവരി 2020 (15:45 IST)
ജെഎൻയു ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂര അതിക്രമത്തിനെതിരെ സർവകലാശാലയിലെത്തി വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയതോടെ താരത്തിനെതിരെ സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയ ആക്രമണം ശക്തമാക്കിയിരുന്നു. ദീപികയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം ഛപ്പാക്ക് ബഹിഷ്കരിക്കാനും, ട്വിറ്ററിൽനിന്നും അൺഫോളൊ ചെയ്യാനുമായിരുന്നു ആഹ്വാനം. എന്നാൽ ഇത് തിരിച്ചടിച്ചിരിക്കുകയാണ്.

ക്യാംപെയിനെ ആളുകൾ പൂർണമായും തള്ളിക്കളഞ്ഞു എന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. നടിയെ ബഹിഷ്കരിക്കാൻ അഹ്വാനം ചെയ്ത് അടുത്ത ദിവസം തന്നെ താരത്തിന്റെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. നാൽപ്പതിനായിരത്തിലധികം ആളുകളാണ് ഒറ്റ ദിവസം കൊണ്ട് ദീപികയെ ഫോളോ ചെയ്ത് രംഗത്തെത്തിയത്.


ഛപ്പാക്കിന്റെ ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസെൽ ചെയ്ത്കൊണ്ടും ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ ദീപികക്ക് പിന്തുണ അറിയിച്ച് സിനിമാ മേഖലയിൽനിന്നും ഉൾപ്പടെ നിരവധി പേർ രംഗത്തെത്തൊയതോടെ ഈ ക്യാംപെയിനും പരാജയപ്പെട്ടു. കാർത്തിക് ആര്യൻ, അനുരാഗ് കശ്യപ് എന്നീ താരങ്ങൾ ദീപികക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :