ഇനി പറ്റിക്കേണ്ട; വ്യാജന്മാരെ പുറത്താക്കി ട്വിറ്റർ

Sumeesh| Last Modified ശനി, 7 ജൂലൈ 2018 (17:33 IST)
സോഷ്യൽ മീഡിയ രംഗത്തെ വ്യാജന്മാരെ പുറത്താക്കാൻ കടുത്ത നടപടികൾ സ്വീകരിച്ച് ട്വിറ്റർ രംഗത്ത്. മെയ് ജൂൺ മാസങ്ങളിൽ മാത്രം ഇത്തരത്തിൽ 70 മില്യൺ അക്കൌണ്ടുകളാണ് ട്വിറ്റർ ഒഴിവാക്കിയത്. സാമൂഹ്യ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗം വലിയ പ്രശനങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റർ പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംശയം തോന്നുന്ന അക്കൌണ്ടുകളിൽ ഫോൺ നമ്പർ വെരിഫിക്കേഷൻ നടത്താൻ ആവശ്യപ്പെടും. ഇതിൽ പരാജയപ്പെടുന്ന അക്കൌണ്ടുകളാണ് നിലവിൽ ട്വിറ്റർ ഒഴിവാക്കുന്നത്. വാഷിങ്ടൺ പോസ്റ്റാണ് ട്വിറ്റർ വ്യാജ അക്കൌണ്ടുകൾ ഒഴിവാക്കുന്നതായി റിപ്പോർട്ട് ചെയ്തത്.

ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പു വരുത്തുകയാണ് ക്ലീനിങ് പ്രോസസിലൂടെ ട്വിറ്റർ ലക്ഷ്യമിടുന്നത്. നേരത്തേ സമാനമായ രീതിയിൽ ഫെയിസ്ബുക്കും വ്യാജന്മാരെയും തീവ്രവാദ അനുക്കുല പോസ്റ്റുകൾ നടത്തിയവരുടെയും അക്കൌണ്ടുകൾ ഒഴിവാക്കിയിരുന്നു.
583 മില്യണ്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :