നിനക്കുമില്ലേ വീട്ടിൽ അമ്മ ?, ഈ ജന്മം ഞാൻ പൊറുക്കില്ല: വ്യക്തിഹത്യക്കെതിരെ താര കല്യാൺ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 5 മാര്‍ച്ച് 2020 (21:00 IST)
സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന മോശം പരമാർശങ്ങൾക്കെതിരെ തുറന്നടിച്ച് നടി താര കല്യാണ്‍. മകള്‍ സൗഭാഗ്യയുടെ വിവാഹ വീഡിയോവിലെ ഒരു ഭാഗത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായ രീതിയിൽ പ്രചരിപ്പിച്ചതിനെതിരെയാണ് നടി രംഗത്തെത്തിയിരികുന്നത് ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിൽവച്ചായിരുന്നു താര കല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം.

ഫെയ്സ്ബുക്ക് ലൈവിൽ എത്തിയാണ് മോശം പ്രചരണങ്ങൾക്കെതിരെ വൈകാരികമായി പ്രതികരിച്ച്. തന്റെ ഫോട്ടോ മോശമായ രീതിതിയിൽ പ്രചരിപ്പിച്ച് ആഘോഷിക്കുന്നവരോട് ഒരിക്കലും പൊറുക്കില്ല എന്ന് താര കല്യാൺ പറയുന്നു. 'സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വലിയ രീതിയില്‍ വൈറലാകുന്നുണ്ട്. ചിലര്‍ അത് പങ്കുവെച്ച് ആസ്വദിക്കുകയാണ്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയ വിവാഹമാണത്.

ആ വിവാഹത്തിനിടയില്‍ എപ്പോഴോ ഉണ്ടായ ഒരു സംഭവത്തിന്റെ വിഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമൊടുത്ത് അത് ഫോട്ടോ ആക്കി അതിനെ വൈറലാക്കിയിരിക്കുന്നു. അത് പോസ്റ്റ് ചെയ്ത മഹാനോട് ഞാന്‍ ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കേ. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് പൊറുക്കില്ല. ഒരിക്കലും. പറ്റുമെങ്കില്‍ നിന്നെ സൃഷ്ടിച്ച ഈശ്വരന്‍ നിന്നോട് പൊറുക്കട്ടെ. നിന്നെ പ്രസവിച്ച നിന്‍റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ.

സമൂഹമാധ്യമങ്ങൾ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ അതുകൊണ്ട് ചെയ്യാം. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയം തകർക്കുന്നതാണ്. എന്നെ വേദനിപ്പിച്ച് നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും. ഒരുകാര്യം കൂടി എനിക്ക് പറയാനുണ്ട്. ഇത് പോസ്റ്റ് ചെയ്ത ആളോട്, ഇതിന് കമന്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരോട് പറയട്ടെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം. ഐ ഹെയ്റ്റ് യു. സ്ത്രീയാണെന്ന പരിഗണന കൊടുക്കാന്‍ പഠിക്കൂ'. താര കല്യാൺ ഫെയിസ്ബുക്ക് ലൈവിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...