എപ്പോഴാണ് കന്യകാത്വം നഷ്ടമായത്, ചോദ്യത്തിന് മറുപടിയുമായി ഇല്യാന !

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (13:47 IST)
സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്ന ചിത്രങ്ങളുടെയും വീഡിയോകളൂടെയുമെല്ലാം കമന്റുകൾ ഒന്നും താരങ്ങൾ അങ്ങനെ ശ്രദ്ധിക്കാറില്ല. മോശമായ കമന്റുകൾ ഉണ്ടെങ്കിൽപോലും ചിലർ അതിനെ അത്ര കാര്യമാക്കി എടുക്കില്ല. എന്നാൽ അത്തരം കമന്റുകൾക്ക് ചുട്ട മറുപടി പറയുന്ന താരങ്ങളും ഉണ്ട്. അതിരുവിട്ട ഒരു കമന്റിന് കുറിക്ക്കൊള്ളുന്ന മറുപടി തന്നെ നൽകിയിരിക്കുകയാണ് ഇല്യാന ഡിക്രൂസ്.

ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു സംഭവം. 'നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ടത് എപ്പോഴായിരുന്നു' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഉടൻ തന്നെ ഇല്യാന മറുപടി നൽകി. ' നിങ്ങളുടെ അമ്മ ഇതിന് എന്താകും മറുപടി പറയുക' എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം. ഇല്യാനയുടെ ഈ മറുപടി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

കാമുകനായ അൻഡ്ര്യൂ നിബോണുമായി താരം അടുത്തിടെ വേർപിരിഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുന്നത് ബോളിവുഡിലെ ഗോസിപ് കോളങ്ങളിൽ വലിയ വാർത്തയയിരുന്നു. 'ഹബ്ബി' എന്ന് തലക്കുറിപ്പോടെയാണ് ഇല്യാന ഒരിൽക്കൽ ആഡ്ര്യുവിനൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവക്കുക കൂടി ചെയ്തിരുന്നു. എന്നാൽ മുൻ കാമുകനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇല്യാന സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :