Last Modified ശനി, 22 ജൂണ്‍ 2019 (15:09 IST)
ടെലികോം രംഗത്തേക്ക് കടന്നുവന്നതുമുതൽ ജിയോയെ വെല്ലാം മറ്റാർക്കും സാധിക്കുന്നില്ല. ജിയോയുടെ പ്രഭാവത്തിൽ പല കമ്പനികളും നഷ്ടം നേരിടുകയാണ്. ഇപ്പോഴിതാ ബ്രോഡ്ബാൻഡ് ഹോം ടിവി രംഗത്തും വിപ്ലവം തീർക്കാൻ ജിയോ തയ്യാറെടുക്കയാണ്. ജിയോയുടെ ജിഗാഫൈബറിന്റെ കൂടുതൽ ഓഫറുകളും നിരക്കുകളും ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
4500രൂപക്കും 2500രൂപക്കും കണക്ഷനുകൾ ലഭ്യമായിരിക്കും. 4500 രൂപയുടെ കണക്ഷനിൽ കൂടുതൽ ഫീച്ചറുകളും വേഗതയുമുള്ള ഡിവൈസാണ് നൽകുക. വെറും 600 രൂപയാണ് 50 എംബിപെർ സെക്കൻ ബ്രോഡ്ബാൻഡ് പ്ലാനിന് മാസം തോറും ഈടാക്കുക. 100 എംബിപെർസെക്കൻഡ് പ്ലാനിന് 1000രൂപയായിരിക്കും പ്രതിമാസം ചാർജ്. എല്ലാ പ്ലാനുകൾക്കൊപ്പവും ജിയോ ഹോം ടിവി, ജിയോ ലാൻഡ്‌ലൈൻ കോൾ എന്നിവ സൗജന്യമായി നൽകും.
ഗിഗാഫൈബറിനൊപ്പം ലഭിക്കുന്ന ഒപ്ടികൽ നെറ്റ്‌വർക്ക് ടെർമിനൽ (ഒഎൻടി) റൗട്ട്ര വഴി സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ തുടങ്ങി 40ളം ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും. ഇതോടെ ഒറ്റ കണക്ഷനിൽ തന്നെ നിരവധി ഡിവൈസുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. 600 ചാനലുകൾ ജിയോ ഹോം ടിവിയിൽ ലഭ്യമായിരിക്കും. മറ്റു സ്മാർട്ട് ഹോം സർവീസുകൾ അധിക ചാർജ്ജ് നൽകി ലഭ്യമാക്കാവുന്നതാണ്.