മിന്നലായി ഋഷിരാജും യതീഷും പാഞ്ഞെത്തി; ജയിലുകളിൽനിന്നും പിടികൂടിയത് കഞ്ചാവുകളും സ്മാർട്ട്‌ഫോണുകളും ആയുധങ്ങളും

Last Modified ശനി, 22 ജൂണ്‍ 2019 (13:08 IST)
കണ്ണൂർ വിയ്യൂർ സെൺട്രൽ ജെയിലുകളിൽ പൊലീസ് നടത്തീയ മിന്നൽ പരിശോധനയിൽ പിടികൂടിയത്. കഞ്ചാവും സ്മാർട്ട്‌ഫോണുകളും ആയുധങ്ങളും. കണ്ണൂരിൽ ഋഷിരാജ് സിങ്ങും വിയ്യൂരിൽ കമ്മീഷ്ണറായ യതീഷ് ചന്ദ്രയുമാണ് റെയഡിന് നേതൃത്വം നൽകിയത. പുലർച്ചെ നാലരയോടെയായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.

കണ്ണൂർ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പുകയില, ഇരുബുവടി, ചിരവ, സ്മാർട്ട്‌ഫോണുകൾ പണം സിം കർഡുകൾ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തി. കണ്ണൂർ റേഞ്ച് ഐജി അശോക് യാദവ്, എസ് പി പ്രതീഷ് കുമാർ, എന്നിവരും ഋഷിരാജ് സിങ്ങിനൊപ്പം ഉണ്ടായിരുന്നു. 150 പൊലീസുകാരാണ് ജയിലിൽ റെയിഡ് നടത്തിയത്.

വിയ്യൂർ സെൺട്രൽ ജെയിലിൽ നടത്തിയ റെയിഡിൽ ടി പീ ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയിൽനിന്നും രണ്ട് സ്മാർട്ട്‌ഫോണുകൾ പൊലീസ് പിടികൂടി. നേരത്തെ 2017ൽ വിയ്യൂരിലും 2014ൽ കോഴിക്കോടും നടത്തിയ റെയിഡുകളിൽ ഷാഫയിൽനിന്നും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. ജയിലുകളിൽ ചട്ടലംഘനം നടക്കുന്നു എന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :