Last Updated:
ബുധന്‍, 16 ജനുവരി 2019 (15:04 IST)
രാജ്യത്തെ മികച്ച ടെലികോം നെറ്റ്‌വർക്കായി മുന്നേറുകയാണ് റിലയൻസ് ജിയോ. ഉപയോക്തക്കൾക്കായി ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ മണി, ഷോപ്പിംഗിനായുള്ള അജിയോ എന്നിങ്ങനെ നിരവധി അപ്ലിക്കേഷനുകൾ നേരത്തെ തന്നെ ജിയോ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ജിയോ ബ്രൌസറിനെയും പുറത്തിറക്കിയിരിക്കുകയാണ് റിലയൻസ് ജിയോ.
ജിയോ ബ്രൌസർ മറ്റുള്ള ജിയോ ആപ്പുകളിൽ നിന്നും വ്യത്യസ്തമാണ്. ജിയോ ഉപയോക്താക്കളല്ലാത്തവർക്കും ജിയോ ബ്രൌസറിന്റെ സേവനം പ്രയോജനപ്പെടുത്താനാകും. നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ മാത്രമേ ജിയോ ബ്രൌസർ
ലഭ്യമാകൂ.ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ബംഗാളി എന്നീ ഭാഷകളിൽ ജിയോ ബ്രൌസറിൽ സേവനം ലഭ്യമാണ്.
ഏതുകാര്യത്തെ കുറിച്ചും വളരെ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് ജിയോ ബ്രൌസറിനെ രൂപകൽപ്പന നടത്തിക്കുന്നത്. പ്രദേശിക വാർത്തകൾ എന്ന പ്രത്യേക ഓപ്ഷനും ബ്രൌസറിൽ ഒരുക്കിയിട്ടുണ്ട് ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ പ്രദേശത്തിന് ചുറ്റും നടക്കുന്ന വാർത്തകൾ ആപ്പ് ലഭ്യമാക്കും.