ഉപയോക്താക്കൾ ഷവോമിയുടെ ഈ മുന്നറിയിപ്പ് അവഗണിച്ചാൽ ഫോൺ നിശ്ചലമായേക്കാം !

Sumeesh| Last Modified ശനി, 14 ജൂലൈ 2018 (20:01 IST)
തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമി. എം ഐ യു ഐ 10 ബീറ്റ ഗ്ലോബൽ അപ്ടേറ്റ് ചെയ്ത റെഡ്മി നോട്ട് 5 നോട്ട് 5 പ്രോ എന്ന മോഡലുകൾക്കാണ് ഷവോമി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

എം ഐ യു ഐ 10 ലേക്ക് അപ്ഡേറ്റ് ചെയ്തവർ ഒരിക്കലും പഴയ വേർഷനിലേക്ക് തിരികെ പോകരുത് എന്നാണ് കമ്പനി നൽകുന്ന മുന്നറിയിപ്പ്. പഴയ വേർഷനിലേക്ക് തിരികെ പോയാൽ ഫോൺ നിശ്ചലമാകുമെന്ന് ഷവോമി വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ അടുത്തുള്ള എം ഐ സർവീസ് സെന്ററുമായി ബന്ധപ്പെടണം എന്നും ഷവോമി ഉപഭോക്താക്കളെ അറിയിച്ചു.

ഒരുതവണ പുതിയ വേർഷനിലേക്ക് മാറിയാൽ പിന്നീട് പഴയതിലേക്ക് തിരികെ പോകാൻ ആകില്ല. പുതിയ വേർഷനുകളിലേക്ക് മാത്രമേ ഫോൺ അപ്ഡേറ്റ് ചെയ്യാനാകു എന്നും കമ്പനി വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :