വാട്ട്സ്‌ആപ്പ് കോളുകൾ ആൻഡ്രോയിഡ് ഫോണുകളിൽ റെക്കോർഡ് ചെയ്യാം, മാർഗം ഇതാണ് !

Last Updated: ചൊവ്വ, 12 ഫെബ്രുവരി 2019 (18:25 IST)
കോൾ റെക്കോർഡ് ചെയ്യുന്നത് പല കാര്യങ്ങളിലും നമ്മെ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് മാധ്യമ പ്രവർത്തകർക്കും ബിസിനസുകാർക്കുമെല്ലാം കോൾ റെക്കോർഡ് ചെയ്യേണ്ട ആവശ്യം എപ്പോഴും ഉണ്ടാകും.സാധാരണ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാൻ ഇപ്പോൽ ഒട്ടുമിക്ക സ്മാർട്ട്ഫോൺ കമ്പനികളും ഫോണിൽ തന്നെ ഓപ്ഷൻ നൽകുന്നുണ്ട്. എന്നൽ വാട്ട്സ്‌ആപ്പ് കോളുകൾ എങ്ങനെയാണ് ആൻഡ്രോയിഡ് ഫോണുകളിൽ റെക്കോർഡ് ചെയ്യുന്നത് എന്നറിയാമോ ?

വാട്ട്സ്‌ആപ്പ് കോളുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ റെക്കോർഡ് ചെയ്യാനാകും. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ക്യൂബ് കോൾ വിഡ്ജെറ്റ് എന്ന ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാട്ട്സ്‌ആപ്പ് എടുത്ത് ആർക്കെങ്കിലും ഒരു കോൾ ചെയ്തു നോക്കുക. ഇപ്പോൾ ക്യൂബ് കോൾ റെക്കോർഡറിന്റെ ഒരു ഐക്കൺ പ്രത്യക്ഷപ്പെടുകയും ഇത് മിന്നുന്നതായും കാണാം. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നു എന്നതിന്റെ സൂചനയാണിത്.

ഇനി ഈ ഐക്കൺ പ്രത്യക്ഷപ്പെടുന്നില്ല എങ്കിൽ വീണ്ടും ക്യൂബ് കോൾ വിഡ്ജെറ്റ് ഓപ്പൺ ചെയ്യുക. ശേഷം സെറ്റിങ്സിൽ ഫോഴ്സ് വി ഒ ഐ പി കോൾ ആസ് വോയിസ് കോൾ എന്നാക്കുക. ഈ കോൾ ചെയ്യുമ്പോൾ ക്യൂബ് കോൾ വിഡ്ജെറ്റിന്റെ ഐക്കൺ മിന്നുന്നതായി കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :