വീഡിയോകോൾ കൂടുതൽ മനോഹരമാക്കാം, സ്കൈപ്പിൽ പുതിയ മറ്റങ്ങൾ !

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (15:42 IST)
വീഡിയോ കോളിംഗ് എന്നു പറഞ്ഞാൽ അദ്യംതന്നെ മനസിലേക്കെത്തുന്ന ആപ്പാണ് സ്കൈപ്പ്. ഈ രംഗത്തേക്ക് മറ്റു കമ്പനികൾ കടന്നു വരുന്നതിന് മുൻപ് തന്നെ സ്കൈപ്പ് സ്ഥാനമുറപ്പിച്ചിരുന്നു. പുതിയ നിരവധി വെബ്സൈറ്റുകളും സാമൂഹ്യ മധ്യമങ്ങൾ വീഡീയോ കോളിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും സ്കൈപ്പിനിപ്പോഴും പ്രഥമ സ്ഥാനമാണുള്ളത്.

ഇപ്പൊൾ വീടിയോ കോൾ കൂടുതൽ വ്യക്തവും ഭംഗിയുള്ളതുമാക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് സ്കൈപ്പ്. വീഡിയോകോൾ ചെയ്യുന്ന സമയത്ത് ബാക്ക്ഗ്രണ്ട് ബ്ലേർ ചെയ്യുന്നതിനുള്ള പുതിയ സംവിധാനമാണ് സ്കൈപ്പ് കൊണ്ടുവന്നിരിക്കുന്നത്.

വീഡിയോകോൾ ചെയ്യുന്ന വ്യക്തിക്ക് പിന്നിലുള്ള ഭാഗം മാത്രം കൃത്യമായി
ബ്ലേർ ചെയ്യപ്പെടുമെന്ന് സ്കൈപ്പ് വ്യക്തമാക്കി. . വീഡിയോ കോളിന് കൂടുതൽ വ്യക്തത നൽകുന്നതാണ് പുതിയ സംവിധാനം എവിടെനിന്നും കോൾ ചെയ്യുകയാണെങ്കിലും വീഡിയോക്ക് കൂടുതൽ വ്യക്തതയും പ്രഫഷണൽ ലുക്കും നൽകാൻ പുതിയ സംവിധാനം സഹായകമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :