പാസ്‌വേഡുകള്‍ക്ക് വിട; കമ്പ്യൂട്ടര്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാന്‍ ഇനി പെന്‍ഡ്രൈവ് !

എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

usb, computer, tips, news, technology, യുഎസ്ബി, കമ്പ്യൂട്ടര്‍, ടിപ്‌സ്, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Updated: ചൊവ്വ, 17 ജനുവരി 2017 (14:08 IST)
നമ്മള്‍ സാധാരണയായി പാസ്‌വേഡുകള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ ലോഗിന്‍ ചെയ്യുന്നത്. എന്നാല്‍ പാസ്‌വേഡുകള്‍ക്ക് പകരം യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ചും കമ്പ്യൂട്ടര്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. എങ്ങിനെയാണ് പെന്‍ഡ്രൈവ് ഉപയോഗിച്ച് ഈ പക്രിയ നടത്തുകയെന്ന് നോക്കാം.


നിങ്ങളുടെ കമ്പ്യൂട്ടറില്‍ 'Predator oni' എന്ന സോഫ്റ്റ്‌വയര്‍ ഡൗണ്‍ലോഡ് ചെയ്യുക. സിപ്പ് (Zip) ഫോര്‍മാറ്റിലായിരിക്കും ഈ ഫയല്‍ ഡൗണ്‍ലോഡ് ആകുക. അത് അണ്‍സിപ്പ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

അത് ഓപ്പണ്‍ ചെയ്യുമ്പോള്‍ 'സെറ്റ് പാസ്‌വേഡും' 'റെക്കവറി കീ’യും ആവശ്യപ്പെടും. ആ സമയത്ത് യുഎസ്ബി ഇട്ട ശേഷം 'OK' എന്നതില്‍ ക്ലിക്ക് ചെയ്യുക. അവിടെ നമുക്ക് അനുയോജ്യമായ തരത്തിലുള്ള പാസ്‌വേഡ് നല്‍കാം. അതോടൊപ്പം കമ്പ്യൂട്ടര്‍ തുറക്കാനായി ഒരു പ്രത്യേകം പെന്‍ഡ്രൈവും തിരഞ്ഞെടുക്കാം.

മറ്റുള്ള പെന്‍ഡ്രൈവുകള്‍ ഉപയോഗിച്ചുളള ദുരുപയോഗം ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇപ്പോള്‍ നിങ്ങളുടെ യുഎസ്ബി ഉപയോഗിക്കാന്‍ തയ്യാറായിട്ടുണ്ട്. കൂടാതെ നിങ്ങളുടെ ആവശ്യാനുസരണം അതിന്റെ സവിശേഷതകള്‍ വിപുലീകരിക്കാനും സാധിക്കും.

ഇനി കമ്പ്യൂട്ടര്‍ ലോഗ് ഓണ്‍ ചെയ്യുന്നതിനായി യുഎസ്ബി ഇട്ടശേഷം സോഫ്റ്റ്‌വയര്‍ ലോഞ്ച് ചെയ്യുക. തുടര്‍ന്ന് കമ്പ്യൂട്ടറില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുകയും അതു കഴിഞ്ഞ ശേഷം അത് നീക്കം ചെയ്യുകയും ചെയ്യാം. യുഎസ്ബി എടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :