ഫേസ്‌ബുക്കിൽ വീണ്ടും സുരക്ഷാ വീഴ്‌ച; അഞ്ച് കോടി ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

വാഷിംഗ്‌ടൺ, ശനി, 29 സെപ്‌റ്റംബര്‍ 2018 (08:50 IST)

അഞ്ച് കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ ചോർന്നതായി സി ഇ ഒ മാർക്ക് സക്കർബെർഗ്. 'വ്യൂ ആസ്' എന്ന ഫീച്ചര്‍ ചൂഷണം ചെയ്താണ് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
 
അതേസമയം, അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സക്കര്‍ബെര്‍ഗ് പറഞ്ഞു. പ്രൈവസി ഫീച്ചറിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയത്. മറ്റുള്ളവര്‍ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായതെന്നും സക്കര്‍ബെര്‍ഗ് പറഞ്ഞു.
 
എന്നാൽ നുഴഞ്ഞുകയറിയ ഹാക്കര്‍മാരെ കുറിച്ച്‌ അറിവായിട്ടില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ, സോഫ്റ്റ് വെയര്‍ ബഗ് വഴി ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യ സെറ്റിംഗ്‌സില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ ഫേസ്‌ബുക്കിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

രാത്രിയാകുമ്പോൾ നെറ്റ് സ്പീഡ് കുറയുന്നോ? പരിഹാരമുണ്ട്

നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. എന്തിനും ഏതിനും നെറ്റിനെ ...

news

സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾക്ക് വെല്ലുവിളി; തീവ്രവാദ ഉള്ളടക്കമുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌തില്ലെങ്കിൽ കോടികൾ പിഴ

ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിൽ തീവ്രവാദ ഉള്ളടക്കങ്ങൾ അടങ്ങുന്ന ...

news

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഓൺലൈൽ വഴി പ്രചരിക്കുന്നത് തടയാൻ സംവിധനമൊരുക്കി ഗൂഗിൾ

ഇന്റർനെറ്റ് വഴി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ സാ‍ങ്കേതികവിദ്യ ...

news

റോഡിലെ കുഴിയടക്കാനും ഇനി മൊബൈൽ ആപ്പ്; ന്യൂ ജനറേഷനായി പി ഡബ്ല്യു ഡി

റോഡിലെ കുഴികൾ മൂടുന്നില്ല എന്ന് നമ്മൾ പലപ്പോഴും പരാതി പറഞ്ഞിരിക്കും. പലയിറ്റങ്ങളിൽ ...

Widgets Magazine