അഭിറാം മനോഹർ|
Last Modified വ്യാഴം, 19 മെയ് 2022 (16:01 IST)
ഓൺലൈൻ ഗെയിമിങ്, കസീനോകൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്‌ടി ചുമത്താൻ ജിഎസ്‌ടി കൗൺസിൽ നിയോഗിച്ച മന്ത്രിതലസമിതി ശുപാർശചെയ്യും. നിലവിൽ 18 ശതമാനമാണ് ജിഎസ്‌ടി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.
രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമന് കൈമാറുമെന്ന് സാങ്‌മ അറിയിച്ചു. കഴിഞ്ഞ മെയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം സമിതിയെ ചുമതലപ്പെടുത്തിയത്.