ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം, കേരളത്തിൽ 36% വർധനവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:40 IST)
ജിഎസ്ടി വരുമാനത്തിൽറെക്കോർഡ് നേട്ടവുമായി ഇന്ത്യ. നവംബറിൽ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,31,526 കോടി രൂപയാണ്. ജിഎസ്‌ടി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം രേഖപ്പെടുത്തിയത്. കേരളത്തിന്റെ ജിഎസ്‌ടി വരുമാനത്തിൽ 36% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ചരക്ക് സേവന നികുതിയായി 23,978 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതിയായി 31,127 കോടി രൂപയുമാണ് ലഭിച്ചത്. ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 653 കോടി ഉൾപ്പെടെ 9,606 കോടി രൂപയും നികുതിയിനത്തിൽ ലഭിച്ചു.കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ച വരുമാനത്തേക്കാൾ 25% കൂടുതലാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :