പോണ്‍ വീഡിയോകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാറുണ്ടോ ? ജയിലിലേക്കു പോകാന്‍ ഒരുങ്ങിക്കോളൂ !

അശ്ലീല വീഡിയോകള്‍ ഇനി ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ പണി ഉറപ്പ്

google sex content , porn videos , search , ഗൂഗിള്‍ , പോണ്‍ വീഡിയോസ്
സജിത്ത്| Last Updated: ചൊവ്വ, 21 നവം‌ബര്‍ 2017 (17:46 IST)
ലോകത്തുനടക്കുന്ന എന്തൊരു കാര്യവും ഗൂഗിള്‍ വഴി നമുക്ക് അറിയാന്‍ സാധിക്കും. ഏതു തരത്തിലുള്ള സംശയത്തിനും പരിഹാരം കണ്ടെത്താനും ഗൂഗിള്‍ സഹായിക്കും. എന്നാല്‍ ഗൂഗിളില്‍ എല്ലാകാര്യങ്ങളും സെര്‍ച്ച് ചെയ്യാന്‍ പാടില്ലെന്ന നിയമമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആത്മഹത്യ, കൊലപാതകം എന്നിങ്ങനെയുള്ള വിവരങ്ങളും അനധികൃതമായ ഹാക്കിങ് വിവരങ്ങളുമൊന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ല.

അതേസമയം സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലുമെല്ലാം പോണോഗ്രാഫി എന്ന് വിളിക്കുന്ന അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് ലണ്ടനിലെ വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈലിലും ടാബ്‌ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഡല്‍റ്റ് കണ്ടന്റ്, പോണ്‍ വീഡിയോസ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതും കുറ്റകരമാണ്. അതുപോലെ തീവ്രവാദികളെക്കുറിച്ചോ അവരുടെ പ്രവര്‍ത്തികളെകുറിച്ചോ ഉള്ള വിവരങ്ങളും സെര്‍ച്ച് ചെയ്യാന്‍ പാടില്ല. ഈ റിപ്പോര്‍ട്ടുകള്‍ ഗൂഗിള്‍ സൈബര്‍ പൊലീസിനും മറ്റ് പല ഗവണ്മെന്റ് ഏജന്‍സികള്‍ക്കും അയച്ചുകൊടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഇത്തരം കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്തവര്‍ നിയമനടപടി നേരിടേണ്ടി വരുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :