സജിത്ത്|
Last Updated:
വെള്ളി, 17 മാര്‍ച്ച് 2017 (11:12 IST)
ഇക്കാലത്ത് വാട്ട്സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചാറ്റ് മെസഞ്ചര്‍ എന്ന ആപ്പാണ് ഒട്ടുമിക്ക ആളുകളും അവരുടെ ഫോണില്‍ എളുപ്പമായ രീതിയിന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. വാട്ട്സാപ്പ് എന്ന ചാറ്റ് മെസഞ്ചറിലൂടെ നമുക്ക് നമ്മുടെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മെസേജുകളും വീഡിയോകളും മ്യൂസിക്കുകളുമെല്ലാം അയക്കാനും സാധിക്കും. വാട്ട്സാപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനായി മികച്ച ഫീച്ചറുകളുള്ളതും വില കുറഞ്ഞതുമായ ഏതെല്ലാം സ്മാര്‍ട്ട്ഫോണുകളുണ്ടെന്ന് നോക്കാം.
റിലയന്‍സ് ജിയോ ലൈഫ് വാട്ടര്‍ 11:- അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.3GHz ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 4ജി വോള്‍ട്ട്, 2100എംഎഎച്ച് ബാറ്ററി, 13എം പി റിയര്‍ ക്യാമറ/5എം പി സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുള്ളത്. 6,920 രൂപയാണ് ഫോണിന്റെ വില.
സ്വയിപ് ഇലൈറ്റ് സെന്‍സ്:- ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 7,499 രൂപയാണ് വില. അഞ്ച് ഇഞ്ച് ഡിസ്പ്ലേ, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 13എം പി റിയര്‍ ക്യാമറ/8 എം പി സെല്‍ഫി ക്യാമറ, 2500എംഎഎച്ച് ബാറ്ററി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.
ഇന്ടെക്സ് അക്വാ സ്ട്രോങ്ങ് 5.1 പ്ലസ്ള്:- അഞ്ച് ഇഞ്ച് ഡിസ്പ്ലേയുള്ള ഈ ഫോണിന് 1.3GHz ക്വാഡ്കോര്‍ പ്രോസസറാണ് കരുത്തേകുന്നത്. ഒരു ജിബി റാം, 5എംപി റിയര്‍ ക്യാമറ, 2എംപി മുന്‍ ക്യാമറ, 4ജി വോള്‍ട്ട്, 2000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുള്ളത്.
5,490 രൂപയാണ് ഫോണിന്റെ വില.
വീഡിയോകോണ്‍ ക്രിപ്ടോണ്‍ 30 വില:- അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ, 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്റേറേജ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 8എംപി പിന് ക്യാമറ, 2എംപി സെല്‍ഫി ക്യാമറ, ഡ്യുവല്‍ വാട്ട്സാപ്പ്, 3000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണ് 6,999 രൂപ വിലയുള്ള ഈ ഫോണിലുള്ളത്.