ഒന്നും മിച്ചമില്ല, സകലതും ലീക്കായി; ഉടന്‍ പുറത്തുവരാനിരിക്കുന്ന സാംസങ് എസ്8, എസ്8 പ്ലസിന്റെയും വിവരങ്ങള്‍ ചോര്‍ന്നു!

സാംസങ് എസ്8, എസ്8 പ്ലസിന്റെയും വിവരങ്ങള്‍ ചോര്‍ന്നു!

 Samsung , Galaxy S8 and S8 Plus , mobile phone , smart phone , apple phone , സാംസങ് എസ് 8, എസ്8 പ്ലസ് , സോഷ്യല്‍ മീഡിയ , സാംസങ്  , മൊബൈല്‍ ഫോണ്‍ , സൌത്ത് കൊറിയ
ലണ്ടന്‍| jibin| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (19:43 IST)
മൊബൈല്‍ ഫോണ്‍ വിപണിയിലടക്കം തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന സാംസങിന് മറ്റൊരു തിരിച്ചടികൂടി. ഏറെ പ്രതീക്ഷകളോടെ ഉടന്‍ പുറത്തുവരാനിരിക്കുന്ന സ്‌മാര്‍ട്ട്ഫോണുകളായ സാംസങ് എസ് 8, എസ്8 പ്ലസിന്റെയും ഫീച്ചേഴ്‌സുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ചോര്‍ന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.

സൌത്ത് കൊറിയന്‍ മാധ്യമത്തിലൂടെയാണ് പുതിയ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ആപ്പിള്‍ ഫോണുകളേക്കാള്‍ മികച്ച ഫീച്ചറുകളാണ് പുതിയ സാംസങ് ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


സാംസങ് എസ് 8, എസ്8 പ്ലസിന്റെയും കൂടുതല്‍ വിവരങ്ങള്‍ അനലിസ്‌റ്റ് മിങ്-ചി കൌ പങ്കുവച്ചിരുന്നു. 5.8 ഡിസ്‌പ്ലേയോടു കൂടിയാണ് സാംസങ് എസ്8 പുറത്തിറങ്ങുന്നത്. സാംസങ് എസ്8 പ്ലസിന് 6.2 വലിപ്പമാണുള്ളത്. ത്രീഡി കര്‍വ് ക്വാഡ് സ്ക്രീനായിരിക്കും. ഏഴ് നിറത്തിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 8 എംപി ക്യാമറയും 12 എംപി പിന്‍ ക്യാമറയുമാണ് ഒരുക്കിയിരിക്കുന്നത്.

ഈ വരുന്ന 29ന് ഈ ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നതെങ്കിലും ഫീച്ചേഴ്‌സുകള്‍ പുറത്തു പോയത് തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :