ചിത്രങ്ങൾക്കും സ്ക്രീൻഷോട്ടിനും വരെ മറുപടി കയ്യിൽ, ചാറ്റ് ജിപിടിയുടെ പുതിയ വേർഷൻ ആരെയും ഞെട്ടിക്കും

chat gpt
chat gpt
അഭിറാം മനോഹർ| Last Updated: വെള്ളി, 17 മാര്‍ച്ച് 2023 (20:03 IST)
കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയത് പുതൽ ചാറ്റ് ജിപിടി എന്ന എഐ ലോകമെങ്ങും വലിയ ചർച്ചാ വിഷയമാണ്. ചെറിയ സമയത്തിനുള്ളിൽ വലിയ വിഭാഗം ഉപഭോക്താക്കളെ സ്വന്തമാക്കിയ എഐ ഗൂഗിളിന് തന്നെ കനത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ചാറ്റ് ജിപിടിക്ക് തടയിടാൻ സമാനമായ മാർഗങ്ങളുമായി മുന്നോട്ട് പോകുകയാണ് ഗൂഗിൾ.

ഇപ്പോഴിതാ മുൻഗാമിയായ ചാറ്റ് ജിപിടി 3.5നെ പിന്നിലാക്കി കൊണ്ട് ഏറ്റവും പുതിയ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ഓപ്പൺ എഐ.ടെക്സ്റ്റിന് പുറമെ ചിത്രങ്ങൾ ചോദ്യങ്ങളായി ഉന്നയിച്ചാലും ജിപിടി 4ൽ നിങ്ങൾക്ക് മറുപടി ലഭിക്കും. 20,000 വാകുകളെ വരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് സാങ്കേതിക വിദ്യ പരിഷ്കരിച്ചിരിക്കുന്നത്. മുൻഗാമിയേക്കാൾ സുരക്ഷിതവും കൃത്യതയും പുതിയ പതിപ്പിനുണ്ടെന്നാണ് ഓപ്പൺ എഐ അവകാശപ്പെടുന്നത്. ക്രിയേറ്റിവിറ്റിയും റീസണിംഗ് ശേഷിയും ജിപിടി 4ൽ വർദ്ധിച്ചിട്ടുണ്ട്. ചാറ്റ് ജിപിടി പ്ലസ് വരിക്കാർക്കാകും പുതിയ വേർഷൻ ഉപയോഗിക്കാൻ സാധിക്കുക. സ്കാൻ ചെയ്ത വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും വിശകലനം ചെയ്യാനാകും എന്നതാണ് പുതിയ വേർഷൻ്റെ ഏറ്റവും വലിയ സവിശേഷത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :