Apple Vision Pro: മിക്സഡ് റിയാലിറ്റിയിലേക്ക് കൂട് മാറി അമേരിക്ക, പുതിയ ലോകം ഇങ്ങനെയാകുമെന്ന് സോഷ്യൽ മീഡിയയും

Apple Vision pro
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (18:22 IST)
Apple Vision pro
ആപ്പിള്‍ വിഷന്‍ പ്രോ എന്ന വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഈ മാസം രണ്ടാം തീയ്യതിയാണ് ആപ്പിള്‍ പുറത്തിറക്കിയത്. ടെക് ലോകത്ത് വെര്‍ച്വല്‍ റിയാലിറ്റി വിപ്ലവം സൃഷ്ടിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ 4-5 വര്‍ഷങ്ങളായി കേള്‍ക്കുന്നതാണെങ്കിലും അതിനെ പ്രാവര്‍ത്തികമാക്കുന്നതിലേക്ക് നമ്മള്‍ വളരെയടുത്തെത്തിയെന്ന് തെളിയിക്കുന്നതാണ് ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത.

യഥാര്‍ഥ ലോകവും വെര്‍ച്വല്‍ ലോകവും സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗമാണ് ആപ്പിള്‍ വിഷന്‍ പ്രോയിലൂടെ സാധിക്കുന്നത്. ഫിസിക്കല്‍ വസ്തുക്കളും ഡിജിറ്റല്‍ വസ്തുക്കളും ഒരേസമയം നിലനില്‍ക്കുന്നതിനാലാന് ഇതിനെ മിക്‌സഡ് റിയാലിറ്റി എന്ന് വിളിക്കുന്നത്. സ്‌പേഷ്യല്‍ കമ്പ്യൂട്ടിംഗ് എന്ന സാങ്കേതിക വിദ്യയിലേക്ക് ലോകം മാറുകയാണെന്നാണ് പുതിയ ഹെഡ് സെറ്റിലൂടെ ആപ്പിള്‍ പ്രഖ്യാപിക്കുന്നത്. ഒരാള്‍ക്ക് കമ്പ്യൂട്ടറില്‍ ചെയ്യുന്ന ഏതൊരു ജോലിയും ആപ്പിള്‍ ഹെഡ്‌സെറ്റിലൂടെ ചെയ്യാവുന്നതാണ്. ഗെയിമിംഗ്,സിനിമ,ഒടിടി രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റമാകും ആപ്പിള്‍ വിഷന്‍ പ്രോ വരുത്തുക.

ലോകം നിര്‍മിത സാങ്കേതികവിദ്യയിലേക്ക് പോകുന്നതിന്റെ ആദ്യ ചുവടായാണ് ടെക് ലോകം ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെ നോക്കുകാണുന്നത്. ഏതൊരു ഐ ഫോണ്‍ ഡിവൈസിനൊപ്പവും ഈ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. നിലവില്‍ രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ് ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് വില വരുന്നത്. എന്നാല്‍ പുതിയ സാങ്കേതികവിദ്യയുടെ ആദ്യഘട്ടത്തിലായതിനാല്‍ തന്നെ ഇതിന്റെ വില ഭാവിയില്‍ കുറയുകയും ഹെഡ്‌സെറ്റ് ഒരു കൂളിംഗ് ഗ്ലാസെന്ന നിലയിലേക്ക് മാറുകയും ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഹെഡ്‌സെറ്റ് ധരിക്കുന്ന ആള്‍ക്ക് മുന്നില്‍ വലിയ സ്‌ക്രീനില്‍ ത്രീ ഡി ലോകം തന്നെയാകും ഹെഡ്‌സെറ്റിലൂടെ സാധ്യമാകുക. മികച്ച സൗണ്ട് ക്വാളിറ്റിയ്‌ക്കൊപ്പം തിയേറ്റര്‍ സ്‌ക്രീനിനോളം വലിപ്പമുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ സിനിമകള്‍ കാണാനും ഗെയിമിംഗ് നടത്താനും ഇതിലൂടെ സാധിക്കും. നിലവില്‍ മെറ്റ ക്വസ്റ്റ് മാത്രമാണ് ആപ്പിളിന് എതിരാളിയായുള്ളത്. അതിനാല്‍ തന്നെ വി ആര്‍ ഹെഡ്‌സെറ്റ് രംഗത്തും മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ഇത് സാങ്കേതിക വിദ്യ കുറഞ്ഞ ചിലവില്‍ ആളുകളിലെത്തുന്നതിനും മൊബൈല്‍ സ്‌ക്രീനിന് പകരം ഹെഡ്‌സെറ്റ് എന്ന രീതിയിലേക്ക് മാറുന്നതിനും കാരണമാകും.
Apple Vision pro
Apple Vision pro

ആപ്പുകളായി നെറ്റ്ഫ്‌ലിക്‌സ്,യൂട്യൂബ് എന്നിവ ലഭ്യമല്ലെന്നുള്ളതും നിലവിലെ വിലയും നെഗറ്റീവായി ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് മുന്നിലുണ്ട്. ബാറ്ററി 2 മുതല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് നില്‍ക്കുകയെന്നതും ഒരു പോരായ്മയാണ്. എന്നാല്‍ 3ഡിയില്‍ ഒരേ സമയം ജോലി ചെയ്യുകയും സിനിമ കാണുകയും ചെയ്യാം എന്നുള്ളതടക്കമുള്ള ഫീച്ചറുകള്‍ വിഷന്‍ പ്രോയെ സ്വീകാര്യമാക്കുന്നുണ്ട്. ഈ രംഗത്ത് മത്സരം കടുക്കുന്നതോടെ ബാറ്ററിയടക്കമുള്ളവയില്‍ മാറ്റം പെട്ടെന്ന് തന്നെയുണ്ടാകും. സമീപഭാവിയില്‍ തന്നെ വി ആര്‍ ഹെഡ്‌സെറ്റ് വഴി ജോലി ചെയ്യുന്നവരും സിനിമ കാണുന്നവരും ഒരു സാധാരണ കാഴ്ചയാകുന്നതിനാകും ആപ്പിള്‍ വിഷന്‍ പ്രോ തുടക്കം കുറിയ്ക്കുക.

നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ആപ്പിള്‍ വിഷന്‍ പ്രോ ലഭ്യമായിട്ടുള്ളത്. പ്രൊഡക്റ്റ് പുറത്തിറങ്ങി ആദ്യവാരത്തില്‍ മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം ആളുകള്‍ വിഷന്‍ പ്രോ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വി ആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ച് നടക്കുന്നവരും ഡ്രൈവ് ചെയ്യുന്നവരുടെയുമെല്ലാം ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ലോകം കണ്‍മുന്നിലെ ഡിജിറ്റല്‍ സ്‌പെയ്‌സിലേക്ക് ചുരുങ്ങുന്നു എന്നത് ആശങ്കയ്ക്ക് ഇട നല്‍കുന്നതാണെങ്കിലും ഇതായിരിക്കും ഭാവിയെന്ന് സാമൂഹ്യമാധ്യമങ്ങളും പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ...

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!
നേരത്തെ രണ്ട് തവണ ഗോകുലം ഗോപാലനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍
കേരള പോലീസിന്റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...