ഇന്ത്യയിൽ 5ജി ഈ തന്നെ, ലേലത്തിന് സർക്കാർ അനുമതി

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂണ്‍ 2022 (13:20 IST)
ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലം നടത്താൻ കേന്ദ്രം അനുമതി നൽകി.72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം 20 കൊല്ലത്തേക്കാണ് ലേലം ചെയ്യുക. ജൂലായ് അവസാനത്തോടെ ലേലനടപടികൾ പൂർത്തിയാകും.

ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.റിലയൻസ് ജിയോ.എയർടെൽ.വോഡഫോൺ ഐഡിയ എന്നീ കമ്പനികളാണ് ആദ്യഘട്ട 5ജി ലേലത്തിൽ പങ്കെടുക്കുക. കമ്പനികൾ സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഡിസംബറോട് കൂടി രാജ്യത്ത് 5 ജി സാങ്കേതികവിദ്യ നിലവിൽ വരും. സാങ്കേതിക രംഗത്ത് വലിയ വിപ്ലവങ്ങൾക്ക് 5 ജി വഴിതെളിയുക്കുമെന്നാണ് കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :