പണം നൽകിയാൽ അധിക ഫീച്ചറുകൾ, ടെലഗ്രാം പ്രീമിയം ഈ മാസം അവസാനമെത്തും

അഭിറാം മനോഹർ| Last Modified ശനി, 11 ജൂണ്‍ 2022 (22:14 IST)
മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ വരുന്നു. പണം നൽകിയുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണിത്. പരസ്യക്കാരിൽ നിന്നല്ലാതെ ഉപഭോക്താക്കളിൽ നിന്ന് തന്നെ വരുമാനം കണ്ടെത്താൻ ടെലഗ്രാമിനെ ഇത് സഹായിക്കുമെന്ന് ടെലഗ്രാം സ്ഥാപകൻ പാവൽ ദുരോവ് പറഞ്ഞു.

വോയ്‌സ് കോള്‍, വീഡിയോകോള്‍, വലിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യം, ആകര്‍ഷകമായ സ്റ്റിക്കറുകൾ പതിനായിരങ്ങളെ ഉൾക്കൊള്ളാനാകുന്ന ഗ്രൂപ്പുകൾ ചാനലുകൾ തുടങ്ങിയവ ടെലെഗ്രാമിന്റെ ആകർഷണങ്ങളാണ്.ഇത് കൂടാതെയുള്ള സേവനങ്ങളും ഫീച്ചറുകളുമാകും പ്രീമിയം ഉപഭോക്താക്കൾക്ക് ലഭിക്കുക.

2013 ല്‍ തുടക്കമിട്ട ടെലഗ്രാം കഴിഞ്ഞ ഒമ്പത് വര്‍ഷമായി സൗജന്യ സേവനമാണ് നല്‍കിവരുന്നത്. കൂടുതല്‍ ഫീച്ചറുകൾ എത്തുമ്പോൾ അതിനുള്ള സേവറുകൾക്കടക്കം അധികച്ചിലവ് വരും. നിലവിലുള്ള ആപ്പിൾ തന്നെയാകും പ്രീമിയം സേവനങ്ങളും ലഭിക്കുക. അതിനായി പണം നൽകണമെന്ന് മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :