നുണപറഞ്ഞിട്ടുള്ള ആ ‘മുങ്ങല്‍’ ഇനി നടക്കില്ല; നിങ്ങളെ പിടിക്കാന്‍ അത്യുഗ്രന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

ബുധന്‍, 18 ഒക്‌ടോബര്‍ 2017 (17:35 IST)

തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് എത്തുന്നു. ലൈവ് ലൊക്കേഷന്‍ എന്ന സംവിധാനവുമായാണ് വാട്ട്സാപ്പ് എത്തുന്നത്. ഈ സംവിധാനത്തിലൂടെ ഒരു സുഹൃത്തുമായോ ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
 
നിലവില്‍ വാട്ട്സാപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്.എന്നാല്‍ ഈ ഫീച്ചറിനേക്കാള്‍ ഒരു പടികൂടി കടന്നുള്ള ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍. ഈ സംവിധാനത്തിലൂടെ നമ്മള്‍ മറ്റുള്ളവരുമായി ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്തുടരാനും സാധിക്കും.
 
എത്രസമയം ലൈവായി കാണണമെന്ന കാര്യവും നമ്മള്‍ക്ക് തന്നെ തീരുമാനിക്കാം. 15 മിനിറ്റ്, ഒരു മണിക്കൂര്‍, 8 മണിക്കൂര്‍ എന്നിങ്ങനെ സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന സുഹൃത്തിന് അതില്‍ കമന്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുമുണ്ട്. അതേസമയം ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ഈ ഫീച്ചര്‍ ആവശ്യമില്ലെന്ന് തോന്നുമ്പോള്‍ ഇത് ഒഴിവാക്കാനും കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

എന്തിരന്‍ ലോകം നശിപ്പിക്കുമോ? യുദ്ധഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്!

ഡോ. വസീഗരന്‍ സൃഷ്ടിച്ച റോബോട്ട് പിന്നീട് വലിയ ഭീഷണിയുയര്‍ത്തുന്ന അപകടകരമായ ...

news

സ്ഥിരമായി വാട്ട്സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണിയാണ് കിട്ടുക !

നമ്മള്‍ നടത്തുന്ന വാട്ട്സാപ്പ് ചാറ്റുകളെല്ലാം അതേപടി ഒരു കൂട്ടുകാരന്‍ പറയുന്നത് നമുക്ക് ...

news

സൂര്യഗ്രഹണത്തിനിടെ ആന്‍ഡ്രോയ്ഡ് ‘ഓറിയോ’ ഉദിച്ചു; മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഉറപ്പ് !

ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിപ്പ് ‘ഓറിയോ’ എത്തി. ഇന്ത്യൻ സമയം രാത്രി ...

news

കാത്തിരിപ്പിന് വിരാമമിട്ട് ‘ഒപ്പോ എഫ്3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍’ വിപണിയിലേക്ക്

വിപണി കീഴടക്കാന്‍ ഓപ്പോ എഫ് 3 സ്മാര്‍ട്ട് ഫോണിന്റെ പുതിയ എഡിഷന്‍ അവതരിപ്പിച്ചു. ‘ഒപ്പോ ...

Widgets Magazine