ശ്രീനു എസ്|
Last Modified ശനി, 7 ഓഗസ്റ്റ് 2021 (12:30 IST)
സത്യത്തില്‍ പേരിടുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ചിലപേരുകള്‍ ആളുകള്‍ക്ക് ആത്മവിശ്വാസമൊക്കെ നല്‍കുന്നുണ്ട്. ഇതൊക്കെ ഒഴിച്ചാല്‍ പേരിടലില്‍ വലിയ കാര്യമൊന്നും ഇല്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ അക്ഷരങ്ങള്‍ നമ്മുടെ രാശി തന്നെ ഇല്ലാതാക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അതുകൊണ്ടാണ് സിനിമാ നടന്മാരും നടിമാരും പേരുകള്‍ മാറ്റുന്നത്.
'M' എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ നിര്ബന്ധബുദ്ധിക്കാരാകുമെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വായനാശീലവും ബുദ്ധിസാമര്‍ത്ഥ്യവും ഉണ്ടെങ്കിലും ഒരിക്കല്‍ ഒരാളോട് പിണങ്ങിയാല്‍ പിന്നീട് ഒരിക്കലും അവരോട് ക്ഷമിക്കാന്‍ ഇവര്‍ തയ്യാറാകില്ല. മനപ്പൂര്‍വ്വം അല്ലെങ്കിലും ഇവര്‍ പ്രവൃത്തിയിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കും എന്നാണ് വിശ്വാസം.