Widgets Magazine
Widgets Magazine

ശകുനങ്ങളില്‍ വിശ്വാസമുണ്ടോ ? ഇതാ നിങ്ങളുടെ മരണം അടുത്തെത്തിയോ എന്നറിയാനുള്ള ചില വഴികള്‍

തിങ്കള്‍, 4 ജൂലൈ 2016 (17:11 IST)

Widgets Magazine
augury, death ശകുനം, മരണം

ജനിച്ചാല്‍ എല്ലാവര്‍ക്കും അനിവാര്യമായ ഒന്നാണ് മരണം. എത്രയൊക്കെ ധൈര്യശാലിയാണെന്ന് താനെന്ന് പറഞ്ഞു നടക്കുന്നവര്‍ക്കും മരണത്തെ ഭയമായിരിക്കും. ശാസ്ത്രം എത്രതന്നെ പുരോഗമിച്ചാലും മരണമെന്ന സത്യത്തെ ഒഴിവാക്കാന്‍ കഴിയില്ല. ശകുനങ്ങളും മരണവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. നമുക്ക് മുന്നില്‍ തെളിയുന്ന ചില ശകുനങ്ങള്‍ മരണത്തിന്റെ സൂചനകളായിരിക്കും. എന്നാല്‍ പലരും ഇതിനെ അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് വാസ്തവം. എന്തെല്ലാം സൂചനകളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി നമുക്ക് ശകുനങ്ങളില്‍ കൂടി കാണിച്ചു തരുന്നതെന്ന് നോക്കാം.
 
പൂച്ചയ്ക്ക് മരണവുമായി വളരെ വലിയ ബന്ധമാണുള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തുമെന്നാണ് വിശ്വാസം. മാത്രമല്ല കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന പലര്‍ക്കും മരണമടുത്തു എന്നതിന്റെ ഒരു സൂചനയുമാണ് ഇത്. കൂടാതെ ശവസംസ്‌കാര ചടങ്ങനടുത്തായി കറുത്ത പൂച്ചയെ കണ്ടാല്‍ ആ കുടുംബത്തിലെ മറ്റൊരാള്‍ ഉടന്‍ മരിയ്ക്കും എന്നതാണ് വിശ്വാസം. അതുപോലെ കിടപ്പു മുറിയുടെ ജനലിനു വിപരീതമായി പ്രാവോ കാക്കയോ പറക്കുന്നതും മരണലക്ഷണങ്ങളില്‍ പെടുന്നതാണ്. കൂടാതെ ചുമരിലിരുന്ന ചിത്രം തനിയേ വീടണുടയുക എന്നതും ആരും ഉപയോഗിക്കാതെ തന്നെ ഗ്ലാസ്സും പാത്രവും വീണുടയുന്നതും മരണത്തിന്റെ ലക്ഷണങ്ങളാണ്.
 
ഒരു കാക്കയോ അല്ലെങ്കില്‍ ആറ് കാക്കകള്‍ ഒരുമിച്ചോ ഉണ്ടെങ്കില്‍ അതും ദു:ശ്ശകുനമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. വവ്വാലോ മരം കൊത്തിയോ വീട്ടു പരിസരങ്ങളില്‍ സ്ഥിരമായി വരുകയാണെങ്കില്‍ അതും ഒരു മരണലക്ഷണമായാണ് കണക്കാക്കുന്നത്. കൂടാതെ പകല്‍ സമയങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ മൂങ്ങയെ കാണുന്നതും നിങ്ങളോടടുത്ത ആര്‍ക്കെങ്കിലും ഉടന്‍ മരണം സംഭവിക്കും എന്നതിന്റെ ലക്ഷണമാണ്. അതുപോലെ വെളുത്ത കുതിരയേയും അരയന്നത്തേയും സ്വപ്‌നം കാണുന്നതും മരണത്തിന്റെ സൂചനകളാണ്. തറയില്‍ കിടന്നുകൊണ്ട് അസാധാരണമായ വിധത്തില്‍ നായ്ക്കള്‍ ദേഹം ചൊറിയുന്നത് പലപ്പോഴും ആ വീട്ടിലാരുടെയെങ്കിലും മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

ശത്രുസംഹാര ഹോമം ശത്രുവിനെ സംഹരിക്കാൻ വേണ്ടി ഉള്ളതാണ്... പക്ഷെ ആരാണ് ആ ശത്രു ?

ജോലി സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിനും കാലങ്ങളായി കോടതിയില്‍ ...

news

നാഗങ്ങള്‍ പ്രതികാരദാഹികളാണോ? മൂര്‍ഖനുമായി ചേര ഇണചേരുമോ? പാമ്പുകള്‍ക്ക് താടിവളരുമോ? - ഉത്തരങ്ങള്‍ ഇവിടെയുണ്ട്!

നാഗങ്ങള്‍ ഹിന്ദു സംസ്കാരത്തിന്റെയും പൗരാണികസങ്കല്‍പ്പങ്ങളുടെയും ശക്തമായ അടയാളങ്ങളാണ്. ...

news

മരണത്തിനപ്പുറം സംഭവിക്കുന്നതെന്ത്? സംശയങ്ങളെല്ലാം അവസാനിക്കുന്നു!

മരണവും മരണാനന്തര ജീവിതവും എന്നും മനുഷ്യന്റെ ഏറ്റവും വലിയ ചോദ്യങ്ങളാണ്. ഇതു വരെ ഉത്തരം ...

news

നിങ്ങള്‍ നടക്കുന്ന വഴിയില്‍ കോഴിത്തലയും ചിത്രം വരച്ച മുട്ടയും രക്തവും കണ്ടാല്‍...!

മിഥുനം സിനിമ ഓര്‍മ്മയുണ്ടോ? അതില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ...

Widgets Magazine Widgets Magazine Widgets Magazine