vishnu|
Last Updated:
തിങ്കള്‍, 2 മാര്‍ച്ച് 2015 (20:42 IST)
നിരവധി കൌതുകങ്ങളും ദുരൂഹതകളും നിറഞ്ഞു നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. അവിടെ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്കും എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. രാജസ്ഥാനിലെ പഴയൊരു കൊട്ടാരമായിരുന്ന ബ്രിജ്‌രാജ് ഭവന്‍ പാലസിലും സംഭവിക്കുന്നത് ഇന്നേവരെ ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കാത്തതാണ്.
കാരണം ഇവിടെ ഡ്യൂട്ടിക്കിടുന്ന ഗാര്‍ഡുമാര്‍ ആരെങ്കിലും ഡ്യൂട്ടിസമയത്ത് ഉറങ്ങുകയാണെങ്കില്‍ ചൂരലുകൊണ്ട് നല്ല ചുട്ട അടികിട്ടും.
ഗാര്‍ഡുകളെ നിരീക്ഷിക്കുന്ന ഒരു സൂപ്പര്‍വൈസര്‍ ആണ് ഇങ്ങിനെ ചെയ്യുന്നതെന്നു കരുതിയെങ്കില്‍ തെറ്റി. അങ്ങിനെ ഒരാളവിടെ ഇല്ല. അതാണ് ഈ പാലസിലെ പ്രശ്നം. ആരുമില്ലെങ്കില്‍ പാതിരാത്രിയില്‍ തങ്ങളെ അടിക്കുന്നത് പ്രേതമാണെന്നാണ് ഗാര്‍ഡുകള്‍ പറയുന്നത്. ആ പ്രേതം ആരുടേതാണെന്നും ഗാര്‍ഡുകള്‍ക്കറിയാം. ആരാണെന്നോ..മേജര്‍ ബേര്‍ട്ടന്‍... 1857ലെ ശിപായി ലഹളയില്‍ ഇന്ത്യക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഇദ്ദേഹം.
അന്നത്തെ ലഹളയില്‍ അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എങ്കിലും മേജര്‍ സാബ് മാത്രമാണ് പ്രശ്നക്കാരന്‍. അദ്ദേഹം മാത്രം മരിച്ചിട്ടും ഇതേവരെ കൊട്ടാരം വിട്ട് പോകാന്‍ തയ്യാറായിട്ടീല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇദ്ദേഹം മറ്റുള്ളവരെ ഉപദ്രവിക്കുകയില്ലെങ്കിലും ഡ്യൂട്ടിസമയത്ത് ഉറങ്ങുന്ന ഗാര്‍ഡുകളെ വെറുതെ വിടില്ല. ചൂരലുമായി കോട്ടയ്ക്ക് ചുറ്റും നടക്കുന്ന വൃദ്ധനായ ഈ പ്രേതം നിരുപദ്രവകാരിയാണെങ്കിലും രാത്രി സന്ദര്‍ശനത്തിനിടെ ഗാര്‍ഡുകള്‍ ഉറക്കം തൂങ്ങുന്നത് കണ്ടാല്‍ നല്ല ചുട്ട അടിവച്ചുതരും എന്നുമാതം. എങ്കിലും ആര്‍ക്കും ഇദ്ദേഹത്തൊട് പരിഭവമില്ല കെട്ടോ? നിലവില്‍
ഇപ്പോള്‍ ഇതൊരു ഹെറിട്ടേജ് ഹോട്ടലാണ്.