Widgets Magazine Widgets Magazine

ശത്രുവിനെ നിഗ്രഹിക്കാന്‍ വേണ്ടിയുള്ളതാണോ ശത്രുസംഹാര ഹോമം ?

സജിത്ത് 

വ്യാഴം, 6 ജൂലൈ 2017 (10:38 IST)

Widgets Magazine
Shathrusamhara Homam,   Astrology,   Shatru samhara homa,    ശത്രുസംഹാര ഹോമം,    ജ്യോതിഷം

എന്തിനുവേണ്ടിയാണ് ശത്രുസംഹാര ഹോമവും അർച്ചനയും മറ്റുമെല്ലാം നടത്തുന്നതെന്ന് അത് നടത്തുന്നവരിൽ പലര്‍ക്കും അറിയില്ല. നമ്മെ എതിർക്കുന്നതോ, നമുക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതോ ആയ ശത്രുക്കളെ നശിപ്പിക്കാനോ, അല്ലെങ്കില്‍ ആ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനോ ഉള്ള ഒന്നല്ല അത്. നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന ഒന്നാണ് ശത്രുസംഹാര അർച്ചന.    
 
മനുഷ്യന്റെ  ഏറ്റവും വലിയൊരു ശത്രുവാണ് "കാമം". കാമം എന്നാൽ  സ്ത്രീ വിഷയം മാത്രമല്ല..."കാമിക്കുക" അതായത് എന്ത് കിട്ടിയാലും ശാന്തിയില്ലാത്ത ഒടുങ്ങാത്ത "ആഗ്രഹം" അതാണ് കാമം. മനസ്സ് കീഴടക്കിയവന് അത് പോലെ ഒരു നല്ല സുഹൃത്ത് ഇല്ല... എന്നാൽ അടങ്ങിയിരിക്കാത്ത മനസ്സ് പോലെ അവന് മറ്റൊരു ശത്രുവും ലോകത്ത് ഇല്ലെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്.
 
തന്നിൽ നിന്ന് വേറെ ഒരാൾ ഇല്ല... സർവം ആത്മ സ്വരൂപം എന്നാണ് ഭാരതം പഠിപ്പിക്കുന്നത്... അവിടെ അങ്ങനെ കാണാൻ കഴിയാത്ത മനസ്സ് ഒഴിച്ച് വേറെ ഒരു ശത്രു ഇല്ല... ആ ശത്രുവിനെ വക വരുത്താനാണ്... ശത്രു സംഹാര പുഷ്പാഞ്ജലി. എന്തിനെയും സ്വന്തം കാര്യത്തിന് വളച്ചൊടിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു കാര്യത്തിനെ, നേരെ വിപരീതമായി  മനുഷ്യർ മനസ്സിലാക്കിയ പൂജാവിധിയാണ് ഈ ശത്രു സംഹാര പൂജ.
 
മു‌രുകനെയാണ് ശത്രു സംഹാരകനായി വിശ്വാസികള്‍ കാണുന്നത്. മുരുകന്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയാല്‍ ഗൃഹദോഷം, ദൃഷ്ടിദോഷം, ശാപങ്ങള്‍ എന്നി‌വയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, മാനസിക പ്രശ്നങ്ങള്‍ , ഭയം, കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധന അഭിവൃദ്ധി എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ശത്രു സംഹാര പൂജ നടത്താറുണ്ട്.
 
വിവാഹം നടക്കാന്‍ കാലതാമസമെടുക്കുമ്പോളും ജോലി സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോളും സാമ്പത്തിക ബാധ്യതകള്‍ വരുന്ന വേളയിലുമെല്ലാം നമ്മള്‍ ശത്രു സംഹാര പൂജ നടത്താറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ ശിശു ആയുരാരോഗ്യത്തോടെ ജനിക്കുന്നതിനും ഈ ഹോമം നടത്താറുണ്ട്. കാലങ്ങളായി കോടതിയില്‍ നില നില്‍ക്കുന്ന കേസുകളിലെ നിയമ തടസ്സങ്ങള്‍ മാറുന്നതിനായും ആളുകള്‍ ഇത്തരം ഹോമങ്ങള്‍ നടത്താറുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

സംഹരിക്കണമെന്ന് നാം ഉദ്ദേശിക്കുന്ന ശത്രു നമ്മുടെ ഉള്ളിലാണുള്ളത്; പിന്നെ എന്തിനാണ് ശത്രുസംഹാര പൂജ ?

ശത്രുസംഹാര അർച്ചനയും ഹോമവും മറ്റും എന്തിനുള്ളതാണെന്ന് അത് നടത്തുന്നവരിൽ പലര്‍ക്കും ...

news

ഈശ്വരന് നിവേദ്യം നല്‍കുന്നതിന് തുല്യമാണോ നമ്മള്‍ ഭക്ഷണം കഴിക്കുന്നത് ?

ശരീരം ക്ഷേത്രമാണ് എന്നാണ് പറയുന്നത്. ശരീരം ക്ഷേത്രമാകുമ്പോള്‍ അതിനുള്ളിലെ ഈശ്വരനാണ് ...

news

ദുര്‍മരണപ്പെട്ടുപോയവരെ സ്വപ്നം കാണാറുണ്ടോ ? ഇതുമാത്രമാണ് അതിന് കാരണം !

മരിച്ചു പോയ നമ്മുടെ വേണ്ടപ്പെട്ടവരേയും അടുത്ത ബന്ധുക്കളെയൊയുമെല്ലാം സ്വപ്നം കാണാത്തവര്‍ ...

news

മുടിവെട്ടാനായി ആ ദിവസമാണോ നിങ്ങള്‍ തിരഞ്ഞെടുത്തത് ? എല്ലാം പൂര്‍ണമായി !

നഖം വെട്ടുന്നതിനെക്കുറിച്ചും മുടി മുറിക്കുന്നതിനെക്കുറിച്ചുമെല്ലാം പല വിശ്വാസങ്ങളും ...

Widgets Magazine Widgets Magazine