വീടുകളില്‍ ആത്മീയത കുറയുന്നതിന്റെ സൂചനയാണോ ചിലന്തിവല! ?

ശനി, 16 സെപ്‌റ്റംബര്‍ 2017 (15:05 IST)

 Aathmeeyatha , Chilanthivala , Spiders , vastu , വാസ്തുശാസ്ത്രം , ജ്യോതിഷം , ചിലന്തിവല , ആത്മീയത , വീട് , വാസ്‌തു

വിശ്വാസങ്ങളുടെ കാര്യത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ സന്ദേശങ്ങള്‍ തെറ്റോ ശരിയോ എന്നു നോക്കാതെ അവയെല്ലാം ഇന്നും തുടരുന്നു. വാസ്തുശാസ്ത്രവും ജ്യോതിഷവുമാണ് ഇതില്‍ പ്രധനം.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വാസ്തു നോക്കുന്നതില്‍ ആരും വിട്ടു വീഴ്‌ച കാണിക്കാറില്ല. ശുഭകാര്യങ്ങള്‍ ചെയ്യാന്‍ ജ്യോതിഷവും ശ്രദ്ധിക്കുന്നു. വാസ്തുവിന്റെ കാര്യത്തിലാണ് കൂടുതല്‍ ആളുകള്‍ ശ്രദ്ധ കാണിക്കുന്നത്.

വാസ്‌തു നോക്കി വീട് പണിതിട്ടും പലരെയും അലട്ടുന്ന പ്രശ്‌നമാണ് ചിലന്തിവല. അശുഭലക്ഷണങ്ങളുടെ സൂചനയായിട്ടാണ് ചിലന്തിവലയെ വിലയിരുത്തുന്നത്. ദാരിദ്ര്യത്തിന്റെ മുന്നോടിയായും നിര്‍ഭാഗ്യത്തിന്റെ ലക്ഷണമായും ചിലന്തിവലയെ കാണുന്നത്.

ആത്മീയതയ്‌ക്ക് കോട്ടം വരാനും മാനസികമായ ഊര്‍ജം നശിക്കാനും ചിലന്തിവലയുടെ സാന്നിധ്യം കാരണമാകും. വ്യക്തികള്‍ക്കുള്ളതു പോലെ തന്നെയാണ് വീടുകളില്‍ അനുഭവപ്പെടുന്ന ആത്മീയതയും. ചില വീടുകളില്‍ ഐശ്വര്യമുണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്.

ശാന്തതയും സമാധാനവും പ്രധാനം ചെയ്യുന്നതാകണം വീട്. എന്നാല്‍, വീടുകളില്‍ കുറയുന്നതിന്റെ സൂചനയാണ് ചിലന്തിവല. വൃത്തിയായി വീട് സംരക്ഷിച്ചാലും ചിലന്തിയുടെ ശല്ല്യം വീടുകളില്‍ കൂടുന്നുവെങ്കില്‍ ശ്രദ്ധിക്കണം. ആവശ്യമായ പരിഹാരക്രമങ്ങള്‍ ചെയ്യുകയും ചെയ്യണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

ഇടതുകൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിന് കാരണം എന്ത് ?

ഇടതുകൈ ഉപയോഗിച്ച് ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. പഴമക്കാര്‍ പകര്‍ന്നു ...

news

ജീവിതത്തില്‍ ഇതെല്ലാം പാലിച്ചാല്‍ പണത്തിന് പഞ്ഞമുണ്ടാകില്ല!

സമ്പത്തും ഐശ്വര്യവും ജീവിതത്തില്‍ ഉണ്ടാകണമെന്ന് വാശി പിടിക്കുന്നവരാണ് മിക്കവരും. ഇതിനായി ...

news

ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ ?; എങ്കില്‍ നിങ്ങളുടെ മരണസമയം അടുത്തുവെന്നാണ് സൂചിപ്പിക്കുന്നത്!

മരണസമയം എപ്പോഴെന്ന് മുന്‍‌കൂട്ടി അറിയുന്നതിനോ പ്രവചിക്കുന്നതിനോ ആര്‍ക്കും സാധ്യമല്ല. പല ...

news

മരിച്ചവര്‍ സ്വപ്‌നത്തിലെത്തി പേര് വിളിച്ച് സംസാരിക്കാറുണ്ടോ ?; എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു!

അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് നമ്മുടേത്. പഴമക്കാര്‍ പറഞ്ഞു ...