അഭിറാം മനോഹർ|
Last Modified ബുധന്, 14 ഒക്ടോബര് 2020 (12:27 IST)
എല്ലാം ശരിയായി വരുന്നതിന്റെ അടുത്തെത്തിയതയി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോനി. സൺറൈസേഴ്സ് ഹൈദരാബാദിനെ 20 റൺസിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ധോനിയുടെ പ്രതികരണം.
ആ രണ്ട് പോയിന്റുകൾ നേടുക എന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. ചില കളികൾ നമ്മുടെ വഴിക്ക് വരില്ല എന്നാൽ ചിലത് നമുക്ക് അർഹതയില്ലെങ്കിലും നമ്മുടെ വഴിയെ വരും. അതാണ് ടി20 ക്രിക്കറ്റ് പഠിപ്പിക്കുന്നത്. ഇന്ന് ബാറ്റിങ്ങുൻ നന്നായി കൈകാര്യം ചെയ്യാനായെന്ന് കരുതുന്നു ധോനി പറഞ്ഞു.
അതേസമയം സാം കുറനെ ഡെത്ത് ഓവറുകളിൽ നിന്നും മാറ്റിയതിനെ പറ്റിയും ധോനി സംസാരിച്ചു. ഒരു നല്ല ഇടംകയ്യൻ ടീമിന് മുതൽക്കൂട്ടാണ്. ടൂർണമെന്റ് മുന്നോട്ട് പോകുനതോടെ ഡെത്ത് ബൗളിങ്ങിൽ കൂടുതൽ മികവ് കാണിക്കാനാവും. അതാണ് സാം കുറനെ ഡെത്ത് ഓവറുകളിൽ നിന്ന് മാറ്റി താക്കൂറിനെയും ബ്രാവോയേയും അവസാന ഓവറുകളിൽ കൊണ്ടുവരുന്നത്-ധോനി പറഞ്ഞു.