മാക്‌സ്‌വെല്ലിന് ഒരു അവസരം കൂടി നൽകു, തിളങ്ങിയില്ലെങ്കിൽ പുറത്താക്കു: പഞ്ചാബിനോട് കെവിൻ പീറ്റേഴ്‌സൺ

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (15:11 IST)
കിങ്‌സ് ഇലവൻ പഞ്ചാബ് തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് വീണുകൊണ്ടിരിക്കെ ടീമിനെതിരെ വിമർശനവുമായി മുൻ ഇം‌ഗ്ലണ്ട് സൂപ്പർ താരം കെവിൻ പീറ്റേഴ്‌സൺ. ആറ് ഐപിഎൽ മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് പഞ്ചാബിന് ജയിക്കാനായിട്ടുള്ളത്.

ലേലത്തിൽ കോടികൾ മുടക്കി പഞ്ചാബ് സ്വന്തമാക്കിയ ഗ്ലെൻ മാക്‌സ്വെല്ലിന്റെ മോശം ഫോമിനെയാണ് പീറ്റേഴ്‌സൺ വിമർശിച്ചത്. ശരാശരിയിലും താഴ്‌ന്ന പ്രകടനമാണ് മാക്സ്‌വെൽ കാഴ്‌ച്ചവെക്കുന്നതെന്നും പഞ്ചാബിന് മാക്സ്‌വെൽ ഇല്ലാത്ത ഇലവനെ പറ്റി ചിന്തിക്കാൻ സമയമായെന്നും പീറ്റേഴ്‌സൺ പറയുന്നു. ഒന്നെങ്കിൽ മാക്സ്‌വെലിനെ ടീമിൽ നിന്നും ഒഴിവാക്കണം അല്ലെങ്കിൽ ഫോമിലെത്താൻ അവസാന അവസരം കൂടി നൽകണം കെവിൻ പീറ്റേഴ്‌സൺ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :