ഐപിഎല്ലും ടി20യും സച്ചിൻ കളിച്ച കാലത്തില്ല: മികച്ച താരം കോലി തന്നെയെന്ന് പീറ്റേഴ്‌സൺ

അഭിറാം മനോഹർ| Last Modified ശനി, 16 മെയ് 2020 (15:01 IST)
മാസ്റ്റർ ബ്ലാസ്റ്റർ ടെൻഡുൽക്കറേക്കാൾ മികച്ച കളിക്കാരൻ ഇന്ത്യൻ നായകനായ വിരാട് കോലിയാണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. സമ്മർദ്ദഘട്ടങ്ങളിൽ കോലി പുറത്തെടുക്കുന്ന മികവ് പരിഗണിച്ചാണ് സച്ചിനേക്കാൾ മികച്ച താരമാണ് കോലിയെന്ന് പറയുന്നതെന്നും പീറ്റേഴ്‌സൺ വ്യക്തമാക്കി. ഒരു ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് താരം ഇത് പറഞ്ഞത്.

ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണോ കോലിയാണോ മികച്ച താരം എന്നായിരുന്നു ആരാധകന്റെ ചോദ്യം.ചേസിങ്ങിന്റെ സമ്മർദ്ദം പേറിയാണ് കോലിയുടെ അധികം പ്രകടനങ്ങളെന്നും ഇക്കാര്യം കണക്കിലെടുക്കുമ്പോൾ ലോകക്രിക്കറ്റിൽ സച്ചിനും മുകളിലാണ് കോലിയെന്നും പീറ്റേഴ്‌സൺ പറഞ്ഞു.അതേ സമയം രാജ്യാന്തര ക്രിക്കറ്റിൽ സച്ചിന്റെ 100 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കാൻ കോലിക്ക് ബുദ്ധിമുട്ടാവുമെന്നും പീറ്റേഴ്‌സൺ പറഞ്ഞു. പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പീറ്റേഴ്‌സൺ ഇതിന് കാരണം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :