എന്റെ മരുമോനെ തൊടുന്നോടാ, ഷഹീനെ മാറ്റി ബാബര്‍ അസമിനെ വീണ്ടും നായകനാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദി

Shaheen Afridi
അഭിറാം മനോഹർ| Last Modified വ്യാഴം, 28 മാര്‍ച്ച് 2024 (19:21 IST)
പാകിസ്ഥാന്റെ ടി20 നായകസ്ഥാനത്ത് നിന്നും പേസര്‍ ഷഹീന്‍ അഫ്രീദിയെ പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മുന്‍ പാക് നായകനായ ഷാഹിദ് അഫ്രീദി. ടി20 നായകനായതിന് ശേഷം ന്യൂസിലന്‍ഡിനെതിരെ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ 4 മത്സരങ്ങളിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ ജൂണില്‍ ആരംഭിക്കാനിക്കെ മുന്‍ നായകന്‍ ബാബര്‍ അസമിനെ തന്നെ പാകിസ്ഥാന്‍ വീണ്ടും നായകനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഷഹീന്‍ അഫ്രീദിയുടെ ഭാര്യാ പിതാവ് കൂടിയായ മുന്‍ പാക് താരം ഷാഹിദ് അഫ്രീദി പൊട്ടിത്തെറിച്ചത്.

ന്യുസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ പാക് സൂപ്പര്‍ ലീഗില്‍ ഷഹീന്‍ നയിച്ച ലാഹോര്‍ ക്വലണ്ടേഴ്‌സ് ആകെ കളിച്ച 10 മത്സരങ്ങളില്‍ 9 എണ്ണത്തിലും പരാജയപ്പെട്ട് ലീഗില്‍ അവസാന സ്ഥാനക്കാരായിരുന്നു. തുടര്‍ന്ന് ഷഹീന്റെ ക്യാപ്റ്റന്‍സിയില്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ബാബര്‍ അസമിനെ തന്നെ വീണ്ടും നായകനാക്കാന്‍ ഒരുങ്ങുന്നത്. നായകനെന്ന ഉത്തരവാദിത്വം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അതിന് ആവശ്യമായ സമയവും കളിക്കാരന് നല്‍കണമെന്നാണ് ഷഹീനെ നായകസ്ഥാനത്ത് നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് ഷാഹിദ് അഫ്രീദി പ്രതികരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :