രേണുക വേണു|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (14:27 IST)
മഹേന്ദ്രസിങ് ധോണിക്ക് പകരം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്തേക്ക് എത്തിയത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. എന്നാല്‍, ഈ സീസണില്‍ ഇതിനോടകം ഏഴ് കളികളില്‍ അഞ്ച് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ. നായകന്‍ എന്ന നിലയില്‍ ജഡേജയ്ക്ക് തിളങ്ങാന്‍ സാധിക്കുന്നില്ല. മാത്രമല്ല ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്താല്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും പിഴവുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ക്യാപ്റ്റന്‍സി സമ്മര്‍ദം താങ്ങാന്‍ പറ്റാത്തതിനാല്‍ ഈ സീസണ്‍ കഴിഞ്ഞാല്‍ ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ ക്യാപ്റ്റന്‍സി ചുമതല വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജഡേജ ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.