അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 മെയ് 2024 (12:51 IST)
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം. ആകെ കളിച്ച 10 മത്സരങ്ങളില്‍ എട്ടിലും വിജയിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്. പ്ലേ ഓഫ് ഏറെ കുറെ ഉറപ്പിച്ചെങ്കിലും ആദ്യ രണ്ട് സ്ഥാനക്കാരില്‍ ഇടം പിടിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കേണ്ടത് രാജസ്ഥാന് ആവശ്യമാണ്. ആദ്യ 2 സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫില്‍ രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഫൈനല്‍ സാധ്യതയും ഈ ടീമുകള്‍ക്ക് വര്‍ധിക്കും.
നിലവില്‍ 11 കളികളില്‍ 10 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി. പ്ലേ ഓഫിലെത്തണമെങ്കില് ശേഷിക്കുന്ന 3 മത്സരങ്ങളിലും ഡല്‍ഹിക്ക് വിജയിക്കേണ്ടതുണ്ട്. രാജസ്ഥാന് ഇന്ന് പരാജയപ്പെടുകയാണെങ്കില്‍ പോലും രണ്ടാം സ്ഥാനത്ത് ഇളക്കം സംഭവിക്കില്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ തോറ്റ രാജസ്ഥാന് പ്ലേ ഓഫിന് മുന്‍പ് തന്നെ വിജയവഴിയില്‍ തിരിച്ചെത്തേണ്ടതുണ്ട്. പ്ലേ ഓഫിലും ഫൈനലിലും ജോസ് ബട്ട്ലറിന്റെ സാന്നിധ്യം ഉറപ്പില്ലാത്തതിനാല്‍ തന്നെ ബാറ്റിംഗ് നിരയില്‍ പരീക്ഷണങ്ങള്‍ നടത്തണമെങ്കിലും ഇന്നത്തെ മത്സരം രാജസ്ഥാന് വിജയിച്ചേ മതിയാകു.
കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന മത്സരങ്ങളില്‍ നേരിട്ട
തോല്‍വികളെ തുടര്‍ന്ന് പ്ലേ ഓഫില്‍ ഇടം നേടാതെ അഞ്ചാമതായാണ് രാജസ്ഥാന് സീസണ് അവസാനിപ്പിച്ചത്. ഈ സീസണില്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാണെങ്കിലും കഴിഞ്ഞ സീസണില്‍ സംഭവിച്ച പോലുള്ള അനാസ്ഥകള്‍ ആദ്യ രണ്ടിലെ രാജസ്ഥാന്റെ സ്ഥാനം നഷ്ടപ്പെടുത്തും. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം വിജയിച്ച് ആദ്യ 2 സ്ഥാനം ഉറപ്പിക്കുക എന്നതാകും രാജസ്ഥാന് ലക്ഷ്യമിടുന്നത്.