Sumeesh|
Last Updated:
തിങ്കള്‍, 9 ഏപ്രില്‍ 2018 (14:10 IST)
ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ കൊൽക്കത്ത ക്നൈറ്റ് റൈഡേഴ്സിന് വെല്ലുവിളിയുയർത്താൻ പോലുമായില്ല വിരാട് കൊഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സിന്. അത്ര അനായസം എന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു ബാംഗ്ലൂരിനെതിരെ കൊൽക്കത്തയുടെ വിജയം. നിശ്ചിത ഓവറിൽ 176 റൺസ് എടുത്ത റോയൽ ചലഞ്ചേഴ്സിന് 18ആം ഓവറിൽ ഒരു ബോൾ ശേഷിക്കെ കൊൽക്കത്ത മറുപടിനൽകുകയായിരുന്നു. 4 വിക്കറ്റുകൾക്കാണ് കൊൽക്കത്തയുടെ വിജയം.
19 പന്തിൽ നാല് ബൗണ്ടറികളും അഞ്ച് സിക്സറുകളും പായിച്ച് ഓപ്പണർ സുനിൽ നരെയ് (50) വെടിക്കെട്ട് തുടക്കം കൊൽക്കത്തക്ക് നൽകി. കൂടെ ക്യാപ്റ്റൻ കാർത്തിക്കും (35*)
ദിനേഷ് റാണയും (34) കൂടി ചേർന്നതോടെ കളിയിൽ റോയൽ ചലഞ്ചേർസ് പടുത്തുയർത്തിയ വിജയ ലക്ഷ്യം നിഷ്പ്രഭമായി.
ടോസ് നേടിയ കൊലക്കത്ത ബാംഗ്ലൂരിനെ ബാറ്റിങ്ങിനായ് അയക്കുകയായിരുന്നു. ബാംഗ്ലൂരിനു വേണ്ടി ബ്രണ്ടം മക്കല്ലം മികച്ച രീതിയിൽ ബാറ്റ് ചെതു 27 പന്തിൽ നിന്നും 43 റൺസാണ് മക്കല്ലത്തിന്റെ സംഭാവന. ഏ ബി ഡിവില്ലേഴ്സും 23 പന്തിൽ നിന്നും 44 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷെ ടീമിലാർക്കും തന്നെ അർധ സെഞ്ചുറി നേടാനായില്ല. നിഷ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 176 നേടിയത്.