രേണുക വേണു|
Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (11:23 IST)
പ്രായമായിക്കൊണ്ടിരിക്കുന്ന സിംഹമാണ് വീന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനും പഞ്ചാബ് കിങ്‌സ് താരവുമായ ക്രിസ് ഗെയ്ല്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍പാന്‍ പത്താന്‍. ക്രിസ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് കൂടുതല്‍ സംഭാവന പഞ്ചാബ് കിങ്‌സ് പ്രതീക്ഷിക്കുന്നതായും എന്നാല്‍ താരത്തിനു അത് സാധിക്കുന്നില്ലെന്നും പത്താന്‍ ചൂണ്ടിക്കാട്ടി.
'ക്രിസ് ഗെയ്‌ലില്‍ നിന്ന് പഞ്ചാബ് കൂടുതല്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം, അദ്ദേഹം ഒരു സിംഹമാണ്. പക്ഷേ, പ്രായമായിക്കൊണ്ടിരിക്കുന്നു. എങ്കിലും ടീമിനായി റണ്‍സ് നേടണമെന്ന് ആഗ്രഹിക്കുന്നു. പഞ്ചാബിന് വേറെ സാധ്യതകളൊന്നും ഇല്ല. കരീബിയന്‍ ലീഗില്‍ നന്നായി കളിക്കുന്ന നിക്കോളാസ് പൂരാനും ഐപിഎല്ലില്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഗെയ്‌ലിനെ പോലെയുള്ള പഞ്ചാബ് താരങ്ങള്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശ്രമിക്കണം,' പത്താന്‍ പറഞ്ഞു.