'കുറച്ചെങ്കിലും വിവരമുള്ളവര്‍ ആ തീരുമാനമെടുക്കില്ല'; പഞ്ചാബിനെതിരെ ഗവാസ്‌കറും പീറ്റേഴ്‌സണും

രേണുക വേണു| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (13:20 IST)

പഞ്ചാബ് കിങ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കറും കെവിന്‍ പീറ്റേഴ്‌സണും. രാജസ്ഥാനെതിരായ മത്സരത്തില്‍ കരീബിയന്‍ താരം ക്രിസ് ഗെയ്‌ലിനെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന് ഇരുവരും ചോദിച്ചു. ക്രിസ് ഗെയ്ല്‍ പ്ലേയിങ് ഇലവനില്‍ ഇല്ലാത്തത് പഞ്ചാബിന് തിരിച്ചടിയായെന്നും ഇരുവരും പറഞ്ഞു.

'ജന്മദിന ദിവസമായിട്ട് കൂടി എന്തുകൊണ്ട് ക്രിസ് ഗെയ്‌ലിനെ കളിപ്പിച്ചില്ല? എനിക്ക് അതിന്റെ കാരണം മനസിലാകുന്നില്ല. തീര്‍ച്ചയായും ഇത് ചോദ്യം ചെയ്യപ്പെടും. ഈ സീസണില്‍ ഇനി അദ്ദേഹത്തെ ഒരു കളിയിലെങ്കിലും കളിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ കളി ഇതായിരുന്നു,' പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഗെയ്ല്‍ പ്ലേയിങ് ഇലവനില്‍ ഇല്ലാത്തത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ഗവാസ്‌കറും പറഞ്ഞു. ടി 20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരമാണ് ഗെയ്ല്‍. എല്ലാ അര്‍ത്ഥത്തിലും പഞ്ചാബ് ചെയ്തത് ആന മണ്ടത്തരമായെന്നും ഗവാസ്‌കര്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :