ചിന്നത്തല ആ റെക്കോര്‍ഡ് സ്വന്തമാക്കുമോ ?; ധോണിയും സംഘവും കാത്തിരിക്കുന്നു റെയ്‌നയുടെ ആ നേട്ടത്തിനായി

  suresh raina , IPL , dhoni , chennai super kings , സുരേഷ് റെയ്‌ന , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , ഐ പി എല്‍
ചെന്നൈ| Last Modified വെള്ളി, 26 ഏപ്രില്‍ 2019 (17:17 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍താരം സുരേഷ് റെയ്‌ന മറ്റൊരു റെക്കോര്‍ഡിനരികെ. ഒരു ക്യാച്ച് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ആദ്യമായി 100 ക്യാച്ച് സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ചെന്നൈയുടെ ചിന്നത്തലയെ കാത്തിരിക്കുന്നത്.

ഐപിഎല്ലില്‍ 187 മത്സരങ്ങളില്‍ 99 ക്യാച്ചുകളാണ് റെയ്‌നയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്‌സിന് 84 ക്യാച്ചുകളും മൂന്നാമതുള്ള രോഹിത് ശര്‍മ്മയ്‌ക്ക് 82 ക്യാച്ചുകളും മാത്രമേയുള്ളൂ.

ഐ പി എല്ലില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലുള്ള താരമാണ് റെയ്‌ന. ചെന്നൈയുടെ കുപ്പായത്തില്‍ നിരവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ താരത്തിനായി. വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിഎസ്‌കെ നിരയില്‍ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞാല്‍ രണ്ടാമനാണ് റെയ്‌ന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :