തിരിച്ചടിച്ച് അയല്‍ക്കാര്‍; ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേക്ഷണം ചെയ്യില്ലെന്ന് പാകിസ്ഥാന്‍

 pulwama attack , Pakistan , IPL , team india , cricket , dhoni , ഐപിഎല്‍ , പുല്‍വാമ , പാകിസ്ഥാന്‍ , ക്രിക്കറ്റ്
ലാഹോര്‍| Last Modified വെള്ളി, 22 മാര്‍ച്ച് 2019 (15:05 IST)
രാജ്യത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ രാജ്യാന്തര തലത്തില്‍ തിരിച്ചടിയായ സാഹചര്യത്തിലാണ് പാക് സര്‍ക്കാരിന്റെ ഈ തീരുമാനം.

ഐപീല്‍ പാകിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്‌തില്ലെങ്കില്‍ അത് ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ തിരിച്ചടിയായിരിക്കുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് അഹമ്മദ് ചൗധരി മാധ്യമങ്ങളോട് വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം ഇന്ത്യയില്‍ നിരോധിച്ചതാണ് പാക്കിസ്ഥാന്‍റെ പുതിയ നീക്കത്തിന് കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നാളെയാണ് ഐ പി എല്‍ മത്സരങ്ങള്‍ ആരംഭിക്കുക.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗുമായുള്ള കരാര്‍ ഐഎംജി റിലയന്‍സ് അവസാനിപ്പിച്ചിരുന്നു. ഡി സ്‌പോര്‍ട് ചാനല്‍ പിഎസ്എല്ലിന്റെ ഇന്ത്യന്‍ സംപ്രേക്ഷണവും നിര്‍ത്തലാക്കിയിരുന്നു. ഈ നടപടി വന്‍ സാമ്പത്തിക നഷ്‌ടമാണ് പാക് ക്രിക്കറ്റിന് ഉണ്ടാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :